കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ പൂട്ടുന്നത് നീളും, മദ്യ വിലയും കൂടില്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാറുകളുടെ കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയം സെപ്റ്റംബര്‍ 30 ന് അവസാനിച്ചു. എന്നാല്‍ വിധി വൈകുകയാണെങ്കില്‍ അതുവരെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കോടതി പറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബാര്‍ ഉടമകള്‍.

മദ്യ നയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 30 നും ഹൈക്കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇനി ഈ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ കോടതിക്ക് പ്രവര്‍ത്തി ദിനമായുള്ളൂ. ഒക്ടോബര്‍ 1. അത് കഴിഞ്ഞാല്‍ ഒക്ടോബര്‍ 6 നാണ് കോടതി വീണ്ടും ചേരുക.

Bar

ഒക്ടോബര്‍1 ന് കോടതി വിധി പറഞ്ഞില്ലെങ്കില്‍ ബാറുകള്‍ക്ക് അഞ്ച് ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള സാവകാശം ലഭിക്കും. എന്നാല്‍ ഒക്ടോബര്‍ ഒന്നും, രണ്ടും ബാര്‍ അവധി ദിനങ്ങളാണ്.

ഇതിനിടെ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലായിട്ടില്ല. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ വില ഈടാക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ലെന്നാണ് വിവരം. ബാറുകളുടെ കാര്യത്തില്‍ കോടതി വിധി എന്താകുമെന്ന് നോക്കിയിട്ട് വില വര്‍ദ്ധന നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

ബാറുകളില്‍ ശേഷിക്കുന്ന മദ്യം ബീവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചിരിക്കുകയാണ്. അട്ടിമറിക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

English summary
Bars will not shut down on September 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X