Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം സ്‌ഫോടനത്തിന് പിന്നില്‍ അല്‍ഖ്വായ്ദ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഓര്‍ഗനൈസേഷന്‍ ഓഫ് ദ ബേസ് ഓഫ് ജിഹാദ് ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് എന്നാണ് ബേസ് മൂവ്മെന്‍റിന്‍റെ ഇംഗ്ലീഷ് പേര്.

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനത്തിന് പിറകില്‍ ബേസ് മൂവ്‌മെന്റ് എന്ന തീവ്രവാദി സംഘടനയാണെന്ന് സൂചന. ബേസ് മൂവ്‌മെന്റ് എന്ന് എഴുതിയ ഒരു ബോക്‌സ് സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

മലപ്പുറം കോടതി വളപ്പില്‍ കാര്‍ ബോംബ് സ്‌ഫോടനം; കാറിനുള്ളില്‍ നിന്ന് ലഘുലേഖകള്‍ ലഭിച്ചു

ഇന്ത്യയിലെ അല്‍ ഖ്വായ്ദ എന്നറിയപ്പെടുന്ന സംഘടനയാണ് ബേസ് മൂവ്‌മെന്റ്. നേരത്തെ കൊല്ലത്തും മൈസൂരിലും കോടതികളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിറകിലും ബേസ് മൂവ്‌മെന്റ് തന്നെ ആയിരുന്നു.

ബീഫ് വിവാദത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്റെ മരണത്തിനോടുള്ള പ്രതികാരമാണ് സ്‌ഫോടനം എന്നെഴുതിയ ഒരു കുറിപ്പും സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്?

അല്‍ ഖ്വായ്ദ

അല്‍ ഖ്വായ്ദ

ഇന്ത്യയിലെ അല്‍ ഖ്വായ്ദ എന്ന് അറിയപ്പെടുന്ന സംഘടനയാണ് ബേസ് മൂവ്‌മെന്റ്. ഓര്‍ഗനൈസേഷന്‍ ഓഫ് ദ ബേസ് ഓഫ് ജിഹാദ് ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് എന്നാണ് ശരിക്കുമുള്ള ഇംഗ്ലീഷ് പേര്. അല്‍ ജിഹാദ് ഫി ഷിഭി അല്‍ ഖറാത്ത് അല്‍ ഹിന്ദ്യ എന്നാണ് അറബി പേര്.

അല്‍ ഉമയ്‌ക്കൊപ്പം

അല്‍ ഉമയ്‌ക്കൊപ്പം

ഭീകര സംഘടനയായ അല്‍ ഉമയ്‌ക്കൊപ്പമാണ് ബേസ് മൂവ്‌മെന്റും പ്രവര്‍ത്തിക്കുന്നത്. കോടതികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നത്.

ബേസ് മൂവ്‌മെന്റ് തന്നെ

ബേസ് മൂവ്‌മെന്റ് തന്നെ

മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനത്തിന് പിറകിലും ദ ബേസ് മൂവ്‌മെന്റ് എന്ന ഇന്ത്യന്‍ അല്‍ ഖ്വായ്ദ തന്നെയാണെന്നാണ് സൂചന. സ്‌ഫോടന സ്ഥലത്ത് നിന്ന് ഇത് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൊല്ലം, മൈസൂര്‍, ചിറ്റൂര്‍

കൊല്ലം, മൈസൂര്‍, ചിറ്റൂര്‍

മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തെ കോടതി പരിസരത്ത് കാറില്‍ സ്‌ഫോടനം ഉണ്ടായത്. അതിന് പിന്നിലും ബേസ് മൂവ്‌മെന്റ് തന്നെ ആയിരുന്നു. അതിന് മുമ്പ് മൈസൂരിലും ആന്ധ്രയിലെ ചിറ്റൂരിലും കോടതികളില്‍ സ്‌ഫോടനം നടത്തിയതും ബേസ് മൂവ്‌മെന്റ് തന്നെ ആയിരുന്നു.

അക് ലാഖിന്റെ മരണത്തിന്

അക് ലാഖിന്റെ മരണത്തിന്

ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചു എന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ചേര്‍ന്ന് മുഹമ്മദ് അക് ലാഖ് എന്ന ആളെ തല്ലിക്കൊന്നിരുന്നു. ഇതിനുള്ള പ്രതികാരമാണ് സ്‌ഫോടനം എന്നാണ് പറയുന്നത്.

ദൈവനാമത്തില്‍

ദൈവനാമത്തില്‍

ഇന്‍ ദ നെയിം ഓഫ് അള്ളാ എന്ന് തുടങ്ങുന്ന കത്താണ് സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച പെട്ടിയില്‍ ഉണ്ടായിരുന്നത്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത കത്താണ്. ഇന്ത്യയുടെ ഭൂപടത്തിന് മുകളിലാണ് ടൈപ്പ് ചെയ്തിട്ടുള്ളത്.

ലാദന്റെ ചിത്രം

ലാദന്റെ ചിത്രം

സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച കത്തില്‍ അല്‍ ഖ്വായ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രവും ഉണ്ട്. അക് ലാഖിന്റെ മരണം ഇന്ത്യയെ നാണം കെടുത്തിയെന്ന് കത്തില്‍ എഴുതിയ്ട്ടുണ്ട്. നാളുകള്‍ എണ്ണിത്തുടങ്ങിക്കോളൂ എന്ന ഭീഷണിയും

പെന്‍ഡ്രൈവ്

പെന്‍ഡ്രൈവ്

കത്തിനൊപ്പം ഒരു പെന്‍ഡ്രൈവ് കൂടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ എന്തൊക്കെ വിവരങ്ങളാണ് ഉള്ളത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

പരിശോധന

പരിശോധന

വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്‌ഫോടനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ബോക്‌സില്‍ ഏതെങ്കിലും വിരലടയാളം പതിഞ്ഞിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഐസിസ് മാത്രമല്ലേ

ഐസിസ് മാത്രമല്ലേ

ഐസിസ് ഭീതിയില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. അതിനിടയിലാണ് ബേസ് മൂവ്‌മെന്റ് ഇത്തരം ഒരു സ്‌ഫോടനം നടത്തുന്നത്. കേരളത്തെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+