ദിദിമോസ് പ്രഥമന്‍ വലിയ ബാവയെ കാണാന്‍ ആയിരങ്ങള്‍

മെയ് 28 ബുധനാഴ്ചയാണ് സംസ്‌ക്കാരം. പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ വച്ചാണ് സംസ്‌ക്കാരം. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ മുഖ്യ കാര്‍മികത്വം വഹിയ്ക്കും
2010 ല്‍ സ്ഥാനത്യാഗം ചെയ്ത ബാവ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മലങ്കരയിലെ ഏഴാമത്തെ പൗരസ്തയ കാതോലിക്കയും 20മത് മലങ്കര മെത്രൊപൊലിത്തയുമാണ് അദ്ദേഹം. 2010 ല്‍ ആണ് അദ്ദേഹത്തെ മലങ്കരയുടെ വലിയ ബാവയായി പ്രഖ്യാപിച്ചത്.
1921 ഒക്ടോബറില്‍ മാവേലിക്കര ചിറമ്മേല്‍ ശോശാമ്മയുടേയും തിരുവല്ല നെടുന്ബ്രം മുളമൂട്ടില്‍ ഇട്ടിയ വിര തോമസിന്ഡറെയും നാലാമത്തെ മകനായി ജനനം. സി.ടി തോമസ് എന്ന ബാവയുടെ വിദ്യാഭ്യാസം പത്തനാപുരത്തായിരുന്നു. 1966 ലാണ് മെത്രാനാകുന്നത്.
മെയ് 26 തിങ്കളാഴ്ചയാണ് ബാവ കാലം ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30 വരെ പുതിയകാവ് കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് 12.20 ഓടെയ കോട്ടയം പഴയ സെമിനാരി പള്ളിയിലേക്ക് കൊണ്ടു വന്നു. ചൊവ്വാഴ്ച രാവിലെ 9 മണിമുതലാണ് ദേവലോകം അരമനയില്‍ പൊതുദര്‍ശനത്തിന് വച്ചത്.












Click it and Unblock the Notifications