കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയിൽ അടിസ്ഥാന ശമ്പളം 23,000 രൂപ; ഉത്തരവ് ഉടൻ പുറത്തിറങ്ങും; ഗതാഗതമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ ധാരണയായതായി ഗതാഗതമന്ത്രി ആൻ്റണി രാജു. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,000 രൂപയായി നിജപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ശമ്പളം സ്കെയിലിന് തുല്യമായാണ് ഉയർത്തിയത്. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശമ്പള പരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. അതേസമയം, ശമ്പളപരിഷ്കരണം അംഗീകരിക്കുന്നുവെന്നും കെ - സ്വിഫ്റ്റിനെതിരായ നിയമപോരാട്ടം തുടരുമെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു.

ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ നിരന്തരമായ പോരാട്ടങ്ങൾക്കും സമരത്തിനും ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണത്തിന് വഴിയൊരുങ്ങുന്നത്. വർഷങ്ങൾക്കുശേഷമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ രീതിയിൽ കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ പോകുന്നത്.

ksrtc

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം സ്കെയിലിന് തുല്യമായാണ് ഉയർത്തിയത്. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. അതിനിടെ, ശമ്പള പരിഷ്കരണം സംബന്ധിച്ച സർക്കാർ ഉത്തരവും ഉടൻ പുറത്തിറങ്ങും.

സിമ്പിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ പേളി മാണി; എന്തൊരു അഴകാണെന്ന് ആരാധകര്‍

കോർപ്പറേഷനിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും. ഇതോടൊപ്പം 45 വയസ്സിനു മുകളിലുള്ള ജീവനക്കാർക്ക് അഞ്ച് വർഷം വരെ പകുതി ശമ്പളത്തോടെ അവധി നൽകാനും പദ്ധതിയുണ്ട്. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ശമ്പളപരിഷ്കരണം അംഗീകരിക്കുന്നുവെന്നും കെ - സ്വിഫ്റ്റിനെതിരായ നിയമപോരാട്ടം തുടരുമെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു.

Recommended Video

cmsvideo
Pakistan-Sponsored Twitter Handles Mock at Bipin Rawat's Death

English summary
Transport Minister Antony Raju has said that an agreement has been reached on the salary revision in KSRTC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X