Get Updates
Get notified of breaking news, exclusive insights, and must-see stories!

സുൽത്താൻ ബത്തേരി നഗരസഭ കൗണ്‍സിലര്‍ ശോഭന ജനാര്‍ദ്ദനന്‍ നിര്യാതയായി; ശവസംസ്‌ക്കാരം ശനിയാഴ്ച

സുല്‍ത്താന്‍ ബത്തേരി : ബത്തേരി നഗരഭയിലെ മുപ്പത്തിമൂന്നാം ഡിവിഷനായ മന്തന്‍കൊല്ലിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ശോഭന ജനാര്‍ദ്ദനന്‍ (52) നിര്യാതയായി.അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. മന്തന്‍കൊല്ലിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് കൗണ്‍സിലാറായാണ് ശോഭന നഗരസഭയിലെത്തിയത്.

ഭൗതിക ശരിരം വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിമുതല്‍ 3.30 വരെ ബത്തേരി നഗരസഭ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. കൗണ്‍സിലര്‍മാരും നഗരസഭ ജിവനക്കാരുമടക്കം നൂറ് കണക്കിന് ആളുകളാണ് ആദാരജ്ഞലി അര്‍പ്പിക്കാനായി എത്തിയത്.ബത്തേരി നിയോജക മണ്ഡലം എംഎല്‍എ, ഐസി ബാലകൃഷ്ണന്‍, നഗരസഭചെയര്‍മാന്‍ ടി.എല്‍.സാബു,ഡെപ്യൂട്ടി ചെയര്‍മാന്‍ ജിഷ ഷജി,സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് താളൂര്‍ ,സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ്,വ്യാപാരി വ്യവസായി എകോപന സമിതി ജില്ല പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ തുടങ്ങി വിവിധ സാമൂഹ്യ-രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Shobana Janardanan

സംസ്‌കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പില്‍ .ഭര്‍ത്താവ് ജനാര്‍ദ്ദനന്‍.മക്കള്‍ ഷൈന്‍,ഷൈമോള്‍. ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു, ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് താളൂര്‍, സംസ്ഥാന ലോട്ടറി തൊഴിലാളി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് ,വ്യാപാരി വ്യവസായി എകോപന സമിതി ജില്ല പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+