കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പയ്ക്ക് പിന്നില്‍ വവ്വാലുകളെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ്

  • By Desk
Google Oneindia Malayalam News

നിപ്പ വൈറസ് ബാധയ്ക്ക് പിന്നില്‍ വവ്വാലുകളാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. പകര്‍ച്ച പനിയ്ക്ക് പിന്നില്‍ വവ്വാലുകള്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. നിപ്പ വൈറസ് പകരുന്നത് പ്രധാനമായും വവ്വാലുകളില്‍ നിന്നാണ്. അതിനര്‍ത്ഥം കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് പടര്‍ന്നത് വവ്വാലില്‍ നിന്ന് ആകണമെന്നില്ലെന്നും വകുപ്പ് വ്യക്തമാക്കി.

നിപ്പ പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇവയാണ് രോഗം പരത്തിയതെന്ന പ്രചാരണം വന്നത്. ഇതോടെയാണ് അനാവശ്യ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് വ്യക്തമാക്കിയത്. ഇതിനിടെ വ്യാപകമായി വവ്വാലുകളെ കൊന്നൊടുക്കുന്നതിനെതിരെ ഇന്‍ഫോക്ലിനിക്ക് അംഗവും ജോക്ടറുമായ ജിനേഷ് പിഎസ് രംഗത്തെത്തി. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്നും വവ്വാലുകളിൽ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടർന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നും ജിനേഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം.

വവ്വാലുകള്‍ അല്ല

വവ്വാലുകള്‍ അല്ല

വവ്വാലുകളെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ട കാര്യമില്ല.വവ്വാലുകളിൽ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടർന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത് ഇൻസെക്ടിവോർസ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോൾ പിടിച്ച സ്പീഷീസിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം മുൻപ് കണ്ടുപിടിച്ചിട്ടില്ലാത്തതാണ്. എന്തായാലും വവ്വാലിനെ പിടിച്ച് സാമ്പിൾ വൈറോളജി ലാബിൽ അയച്ചിട്ടുണ്ട്, റിസൾട്ട് നാളെ ലഭിച്ചേക്കും.

Recommended Video

cmsvideo
Nipah Virus : നിപ ബാധിച്ചാൽ രക്ഷപ്പെടാനാകുമോ ? Watch Video | Oneindia Malayalam
കൊതുക് നിയന്ത്രണം

കൊതുക് നിയന്ത്രണം

ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ് ഇവന്റെ ആഹാരം. ഏതാണ്ട് ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവർ ദിവസവും അകത്താക്കും. അതായത് നമ്മുടെ കൊതുകുകളെ നിയന്ത്രിക്കുന്നതിൽ ഇവർക്ക് വളരെ വലിയ പങ്കുണ്ടെന്ന്. സസ്യങ്ങളിൽ ചില രോഗങ്ങൾ ഉണ്ടാക്കുന്ന നിശാശലഭങ്ങളെയും അകത്താക്കും. അഞ്ച് കിലോമീറ്റർ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകൾ ആകെ അൻപതോളം സ്പീഷീസുകൾ കേരളത്തിലുണ്ട്.

ഗുണത്തേക്കാള്‍ ഏറെ ദോഷം

ഗുണത്തേക്കാള്‍ ഏറെ ദോഷം

ഫ്രൂട്ട് വവ്വാലുകൾ, അഥവാ വലിയ വവ്വാലുകൾ കേരളത്തിലാകെ ആറ് സ്പീഷീസ്. ഒന്നിൽ നിന്നും കേരളത്തിൽ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ കേരളത്തിനു വെളിയിൽ ഇതിലെ മൂന്ന് സ്പീഷീസുകളിൽ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്.
സസ്യങ്ങളുടെ വിത്തു വിതരണത്തിന് വലിയ സഹായം ചെയ്യുന്നത് ഈ വലിയ വവ്വാലുകളാണ്.
സ്ഥിരീകരിക്കാത്ത ഒരു സംശയത്തിന്റെ പേരിൽ ഇവയെ ഉപദ്രവിച്ചാൽ, ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

കഴുകി വൃത്തിയാക്കിയ ശേഷം

കഴുകി വൃത്തിയാക്കിയ ശേഷം

വവ്വാലുകളെ കൊന്നാൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്.
2. വവ്വാലുകളിൽ നിന്നും ആണ് മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെ നിപ്പാ വൈറസ് ബാധ ആരംഭിച്ചത് എന്നതിനാലാണ് വവ്വാലുകളും പക്ഷിമൃഗാദികളും ഭാഗികമായി ആഹരിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ, ഞാവൽ പഴം തുടങ്ങിയവ ആഹരിക്കരുത് എന്ന് പറഞ്ഞത്. കടയിൽനിന്നും വാങ്ങുന്ന കായ്ഫലങ്ങൾ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞത്. സാധാരണഗതിയിൽ അവയിൽ ഒരു കാരണവശാലും ഈ വൈറസ് ഉണ്ടാവില്ല. ധൈര്യമായി വാങ്ങി കഴിക്കാം. കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുക.

ബ്രോയിലർ ചിക്കൻ

ബ്രോയിലർ ചിക്കൻ

3. ബ്രോയിലർ ചിക്കനിൽ ഇതുവരെ ഈ വൈറസ് കണ്ടെത്തിയിട്ടില്ല. പക്ഷികളിൽ ഒന്നിൽനിന്നും ഇത്രനാളിനിടെ ഈ വൈറസ് ലഭിച്ചിട്ടില്ല, കേരളത്തിൽ മാത്രമല്ല പുറത്തും (ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ). ബ്രോയിലർ ചിക്കൻ വാങ്ങുന്നതിൽ ഒരു കുഴപ്പവുമില്ല. നന്നായി പാകം ചെയ്ത് ഭക്ഷിക്കുക.

ഒരു കുഴപ്പവുമില്ല

ഒരു കുഴപ്പവുമില്ല

4. മൃഗങ്ങളിൽ പന്നികളിലാണ് അസുഖ ബാധയേറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടി, പൂച്ച, ആട്, കുതിര എന്നിവയുടെ ശരീരത്തിൽനിന്നും ആന്റിബോഡി വേർതിരിച്ചെടുത്തിട്ടുണ്ട്. എന്നാലും കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.പശുവിന്റെയോ ആടിന്റെയോ പാൽ ഉപയോഗിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

പുര കത്തുമ്പോൾ

പുര കത്തുമ്പോൾ

എന്നാൽ മൃഗങ്ങളിൽ കൂട്ടമായി എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിനെയോ മൃഗഡോക്ടറെയോ കാണിക്കണം. അത്രമാത്രം ...പുര കത്തുമ്പോൾ വാഴ വെട്ടരുത്.പരിഭ്രമിക്കേണ്ട കാര്യമില്ല. ജാഗ്രതയോടെ, കരുതലോടെ സമൂഹമെന്ന നിലയിൽ നമുക്കൊരുമിച്ച് മുന്നോട്ട് പോകാം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
bats are not the reason for nipha virus says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X