ബ്യൂട്ടീപാര്‍ലറില്‍ നിന്ന് മുടി സ്ട്രൈറ്റ് ചെയ്തതിന് ശേഷം മുടി കൊഴിച്ചില്‍; യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: നന്നായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെട്ടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. ഇതില്‍ തന്നെ സ്ത്രീകളാകട്ടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനും അണിഞ്ഞൊരുങ്ങാനും പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ദീര്‍ഘനേരം ഇതിനായി ചിലവഴിക്കുകയും ചെയ്യും.
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഇപ്പോള്‍ ധാരാളം കൃത്രിമ മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും മറ്റ് പാര്ശ്വഫലങ്ങള്ക്കുമാണ് പലപ്പോഴും ഇടവരുത്തുന്നത്. അത്തരത്തിലൊരു അനുഭവമുണ്ടായതിനെ തുടര്‍ന്ന ആത്മഹത്യചെയ്യുന്നതിലേക്ക് വരേ എ്ത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കര്‍ണാടകയിലാണ് സംഭവം.. വിശദാംശങ്ങള്‍ ഇങ്ങനെ...

അണിഞ്ഞൊരുങ്ങി
നന്നായി അണിഞ്ഞൊരുങ്ങി നടക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയുമായ നേഹ ഗംഗമ്മ.

മൃതദേഹം പുഴയില്‍
കഴിഞ്ഞമാസം 28 മുതല്‍ പെണ്‍കുട്ടിയെ മൈസൂരുവിലെ താമസസ്ഥലത്ത് നിന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ നേഹ ഗംഗ്ഗമ്മയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ചുരുള്‍ മുടി നിവര്‍ത്തിയത്
മൈസൂരിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ചുരുള്‍ മുടി നിവര്‍ത്തുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു നേഹ. മുടി നിവര്‍ത്തിയതിന് ശേഷം മുടി വന്‍തോതില്‍ കൊഴിയാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

നേഹ
മൈസൂരുവില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ച് വരുന്ന് നേഹ ആദ്യമായാണ് ബ്യൂട്ടിപാര്‍ലറില്‍ പോയി മുടിനിവര്‍ത്തിയത്. പിന്നീടാണ് മുടി വന്‍തോതില്‍ കൊഴിയാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്നുണ്ടായ വിഷമം പെണ്‍കുട്ടി പലപ്പോഴായി അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.

മാനസിക സമ്മര്‍ദ്ദം
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ നേഹ ഒരുവര്‍ഷം കോളേജില്‍ പോവുന്നില്ലെന്നും അമ്മയെ അറിയിച്ചു. വീട്ടുകാര്‍ ആശ്വസിപ്പിച്ചിട്ടും മാനസിക വിഷമം യുവതിയെ അലട്ടിയിരുന്നു. മുടി കൊഴിയുന്നതിനോടൊപ്പം തന്നെ ശരീരത്തില്‍ അലര്‍ജിയുടെ പാടുകളും പ്രകടമായിരുന്നു.

അലര്‍ജിയും
ബ്യൂട്ടി പാര്‍ലറില്‍ ഉപോയോഗിക്കുന്ന രാസവസ്തുക്കളാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും കാരാണമായതെന്ന് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്യൂട്ടിപാര്‍ലറിനെതിരെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications