കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപയേയും കൊറോണയേയും തുരത്തിയ 'കേരള മാതൃക'; നേട്ടം ചര്‍ച്ചയാക്കി ബിബിസി, വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ മികവ് പരാമര്‍ശിച്ചുള്ള ബിബിസിയുടെ ചര്‍ച്ച വന്‍ വൈറല്‍. നിപ, കൊറോണ വൈറസുകളെ നേരിട്ട കേരള മാതൃകയാണ് ബിബിസി ഇന്ത്യയുടെ 'വര്‍ക്ക് ലൈഫ് ഇന്ത്യ' എന്ന ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്.

Recommended Video

cmsvideo
Kerala's Health System Got Praise From BBC | Oneindia Malayalam

ചൈനീസ് മാധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ ഷാഹിദ് ജമാല്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. അവതാരകയായ ദേവിന ഗുപ്തയായിരുന്നു കേരള മാതൃകയെ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.

 കേരള മാതൃക

കേരള മാതൃക

കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവരുടെ രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരേയും കേരള കാര്യക്ഷമമായി തന്നെ പോരാടി. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാന്‍ ഉള്ളതെന്നായിരുന്നു ദേവിന പാനലിസ്റ്റുകളോട് ചോദിച്ചു.

 മുന്നിട്ട് നില്‍ക്കുന്നു

മുന്നിട്ട് നില്‍ക്കുന്നു

പ്രമുഖ വൈറോളജിസ്റ്റ് ആയ ഷാഹുല്‍ ഹമീദ് ആയിരുന്നു ഇതിന് മറുപടി നല്‍കിയത്. ആരോഗ്യമേഖലയില്‍ വളരെയേറെ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. മാത്രമല്ല പ്രാഥമിക ആരോഗ്യ രംഗത്തും കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഷാഹുല്‍ പറഞ്ഞു.

 വന്‍ വൈറല്‍

വന്‍ വൈറല്‍

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിട്ടുണ്ട്. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 പരാമര്‍ശിക്കപ്പെട്ടത്

പരാമര്‍ശിക്കപ്പെട്ടത്

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്.

 പ്രശംസിക്കുകയുണ്ടായി

പ്രശംസിക്കുകയുണ്ടായി

നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു.

ശരിയായ ദിശയില്‍

ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.

'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍

കാലുമാറിയ എംഎല്‍എമാരെ കുരുക്കും!! കോണ്‍ഗ്രസിന്‍റെ വേറിട്ട നീക്കം, ഇത് ആദ്യംകാലുമാറിയ എംഎല്‍എമാരെ കുരുക്കും!! കോണ്‍ഗ്രസിന്‍റെ വേറിട്ട നീക്കം, ഇത് ആദ്യം

ബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകംബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

English summary
BBC discusses Kerala's health model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X