കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു

ബി ബി സി ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു

Google Oneindia Malayalam News
anilantony

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ച് കെ പി സി സി മീഡിയ സെല്‍ കണ്‍വീനറും മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുന്‍ മുഖ്യമന്ത്രിയുമായി എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. കേന്ദ്രസര്‍ക്കാര്‍ വിലക്കിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ബി ബി സി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുമായിരുന്നു അനില്‍ കെ ആന്റണി രംഗത്ത് വന്നിരുന്നത്. അനില്‍ കെ ആന്റണിയുടെ നിലപാട് അക്ഷാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അനില്‍ കെ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്

കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്

അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരില്‍ നിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത് എന്നും ഒരു ട്വീറ്റിന്റെ പേരില്‍ പലരും വിളിച്ച് എതിര്‍പ്പ് പറഞ്ഞു എന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം തുറന്നടിച്ചു. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല എന്നും വെറുപ്പിനും വിദ്വേഷത്തിനും ഇടയില്‍ തുടരനാകില്ല എന്നു അനില്‍ ആന്റണി പറഞ്ഞു.

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ഉപേക്ഷിച്ചു, മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപിബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ഉപേക്ഷിച്ചു, മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപി

രാജിവെക്കുന്നതാണ് ഉചിതം

രാജിവെക്കുന്നതാണ് ഉചിതം

അനില്‍ കെ ആന്റണിയുടെ രാജിക്കത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്...

ഇന്നലത്തെ സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എന്ന നിലയിലും എ ഐ സി സി സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെല്ലിന്റെയും ദേശീയ കോര്‍ഡിനേറ്റര്‍ എന്ന നിലയിലും കോണ്‍ഗ്രസിലെ എന്റെ എല്ലാ റോളുകളും ഉപേക്ഷിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് എന്റെ രാജിക്കത്തായി കണക്കാക്കുക.

അനിൽ ആന്റണിയെ തള്ളി സുധാകരൻ; 'ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവമയുമായി ബന്ധമില്ല'അനിൽ ആന്റണിയെ തള്ളി സുധാകരൻ; 'ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവമയുമായി ബന്ധമില്ല'

ശശി തരൂരിന് നന്ദി

ശശി തരൂരിന് നന്ദി


സംസ്ഥാന നേതൃത്വത്തിനും പ്രത്യേകിച്ച് ശശി തരൂരിനും ഒപ്പം ഇവിടെയുണ്ടായിരുന്ന എന്റെ ഹ്രസ്വ കാലയളവില്‍ വിവിധ സമയങ്ങളില്‍ എന്നെ പൂര്‍ണമായി പിന്തുണച്ച എണ്ണമറ്റ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. പാര്‍ട്ടിക്ക് വളരെ ഫലപ്രദമായി സംഭാവന ചെയ്യാന്‍ കഴിയുന്ന പല കഴിവുകളും ഉണ്ട് എന്ന ഉറപ്പെനിക്കുണ്ട്. എന്നാലും ഇപ്പോള്‍ ഊ രാജിക്കത്ത് സ്വീകരിക്കണം.

'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ

നിഷേധാത്മക പടര്‍ത്താനില്ല

നിഷേധാത്മക പടര്‍ത്താനില്ല

നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരും നേതൃത്വത്തിന് ചുറ്റുമുള്ള കൂട്ടരും ഒരു കൂട്ടം സിക്കോഫന്റുകളുമായും ചാംചാകളുമായും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് നന്നായി അറിയാം. അവര്‍ സംശയാതീതമായി നിങ്ങളെ വിളിക്കുകയും ചെയ്യും. ഈ നെഗറ്റിവിറ്റിയിലും വിനാശകരമായ വിവരണങ്ങളില്‍ ഏര്‍പ്പെടാതെയും മറ്റ് വ്യക്തിപരമായ ശ്രമങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

രാജ്യവിരുദ്ധ താല്‍പര്യമുള്ളവര്‍

രാജ്യവിരുദ്ധ താല്‍പര്യമുള്ളവര്‍

പലരുടേയും നിലപാട് ഇന്ത്യയുടെ പ്രധാന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. അത് കാലക്രമേണ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്നു, എന്നാണ് രാജിക്കത്തില്‍ അനില്‍ കെ ആന്റണി പറയുന്നത്. അനില്‍ കെ ആന്റണിയുടെ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാനത്തെ നേതാക്കള്‍ ഉന്നയിച്ചിരുന്നത്.

English summary
BBC Documentary Controversy Anil Antony resigned from all post in Congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X