കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകന് തന്നെ കാണുമ്പോള്‍ കടുത്ത ലൈംഗിക ദാഹം: മി ടു ഹാഷ് ടാഗില്‍ മാധ്യമ പ്രവര്‍ത്തക

  • By Gowthamy
Google Oneindia Malayalam News

താന്‍ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമത്തെ കുറിച്ചുള്ള തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് മീ ടൂ ഹാഷ് ടാഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ തുറന്നു പറച്ചിലുമായി എത്തി.

സിംഹത്തെ പോലെവന്ന് എലിയായി; അമിത് ഷായെ പരിഹസിച്ച് കോടിയേരി, ജനരക്ഷ യാത്രയെ ജനം തള്ളി!സിംഹത്തെ പോലെവന്ന് എലിയായി; അമിത് ഷായെ പരിഹസിച്ച് കോടിയേരി, ജനരക്ഷ യാത്രയെ ജനം തള്ളി!

ഇപ്പോഴിതാ മീ ടു ഹാഷ് ടാഗില്‍ തുറന്നു പറച്ചിലുമായി എത്തിയിരിക്കുന്നത് ബിബിസി പത്രപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ രജിനി വൈദ്യനാഥാണ്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ചാണ് രജിനി മീ ടു ഹാഷ് ടാഗില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സഹപ്രവര്‍ത്തകരില്‍ നിന്ന്

സഹപ്രവര്‍ത്തകരില്‍ നിന്ന്

തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ചാണ് മീ ടു ഹാഷ് ടാഗില്‍ രജിനി വൈദ്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. രജിനിയുടെ തുറന്നു പറച്ചില്‍ ഇംഗ്‌ളീഷ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇരട്ടിപ്രായമുള്ള ആള്‍

ഇരട്ടിപ്രായമുള്ള ആള്‍

തന്നെക്കാള്‍ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവര്‍ത്തകനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രജിനി പറയുന്നു. വാഷിങ്ടണില്‍ പത്രപ്രവര്‍ത്തകയായിരിക്കെയാണ് ഇതെന്നും അവര്‍ പറയുന്നു.

കടുത്ത ലൈംഗികത തോന്നുന്നു

കടുത്ത ലൈംഗികത തോന്നുന്നു

നിന്നെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ലെന്നും കടുത്ത ലൈംഗിക ആകര്‍ഷണം തോന്നുന്നുവെന്നും സഹപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞതായി രജിനി. മറ്റ് വിഷയങ്ങള്‍ കൊണ്ട് സഹപ്രവര്‍ത്തകന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കിയെങ്കിലും അയാള്‍ തന്റെ സൗന്ദര്യത്തെ കുറിച്ചും ലൈംഗിക ദാഹത്തെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നതായും അവര്‍.

റെസ്റ്റോറന്റില്‍ വച്ച്

റെസ്റ്റോറന്റില്‍ വച്ച്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ കയറിയപ്പോഴായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത് നടന്നത് തന്റെ 25ാം വയസിലാണെന്നും രജിനി.

പരാതി നല്‍കിയിരുന്നില്ല

പരാതി നല്‍കിയിരുന്നില്ല

ഇതിനെ കറിച്ച ് അന്ന് പരാതി നല്‍കിയിരുന്നില്ലെന്ന് രജിനി പറയുന്നു. ഇയാള്‍ പറഞ്ഞതിനെ കുറിച്ച് പരാതി നല്‍കാന്‍ കഴിയുമോ എന്ന്് അറിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ തനിക്ക് അപമാനവും സുരക്ഷിതത്വ മില്ലായ്മയും അനുഭവപ്പെട്ടതായി രജിനി.

വിവാഹിതനില്‍ നിന്ന്

വിവാഹിതനില്‍ നിന്ന്

വിവാഹിതനായ മറ്റൊരു സഹ പ്രവര്‍ത്തകനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് രജിനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും അവര്‍ വ്യക്തമാക്കുന്നു. ലൈംഗിക താത്്പര്യങ്ങളെ കുറിച്ച് വിവരിച്ചു കൊണ്ട് മുന്‍ സഹപ്രവര്‍ത്തകന്‍ തനിക്ക് മെസേജ് അയക്കുകയായിരുന്നുവെന്ന് രജിനി.

നിയന്ത്രണം വിട്ടുപോകുന്നു

നിയന്ത്രണം വിട്ടുപോകുന്നു

തന്നെ കാണുമ്പോള്‍ നിയന്ത്രണം വിട്ടു പോകുന്നതായി അയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നതായി രജിനി. വീണ്ടും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടതുള്ളതിനാല്‍ ഇത്തരത്തില്‍ ആവര്‍ത്തിക്കരുതെന്ന് അയാള്‍ക്ക് താക്കീത് നല്‍കിയതായി രജിനി.

പരാതി നല്‍കി

പരാതി നല്‍കി

ഇയാള്‍ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ മോശം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട് അറിഞ്ഞുവെന്ന് രജിനി പറയുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ സ്ഥാപത്തില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം.

English summary
bbc journalist explains colleagues sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X