Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബിസി മോദിക്ക് നേരെ വിരൽ ചൂണ്ടുന്നുന്നു; ജയിക്കുന്ന കോണ്‍ഗ്രസുകാർ ബിജെപിയില്‍: സിപിഎം

ബിജെപി നേതൃത്വം വലിയ എതിർപ്പുയർത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് വരികയാണ്

mvgovindan

തിരുവനന്തപുരം: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുകയും അതിനെ തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്ന് വരികയും വേണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതേതര ഇന്ത്യയുടെ ഭൂപടത്തിൽ വേദനയുടെയും ഭീതിയുടെയും ചോര തളം കെട്ടിയ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകളിലേക്ക് ബിബിസി പുറത്തുവിട്ട 'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ഒരിക്കൽ കൂടി ജനാധിപത്യ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2002ൽ മതഭ്രാന്തന്മാർ മാരകായുധങ്ങളുമായി മനുഷ്യരെ വെട്ടി നുറുക്കുകയും പച്ചയ്ക്ക് ചുട്ടു കൊല്ലുകയും ചെയ്ത മനുഷ്യത്വം മരവിക്കുന്ന ഭീകരനാളുകളെ ഡോക്യുമെന്ററിയിൽ ഞെട്ടലോടെ മാത്രമേ ഉൾക്കൊള്ളാനാവൂ. ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനായി വംശീയാധിപത്യം പറഞ്ഞും ഇതര മതസ്ഥരിൽ ശത്രുത ആളിക്കത്തിച്ചും ഭൂതകാല മഹിമയിൽ അഭിരമിച്ചും നരാധമന്മാർ നടത്തിയ ഫാസിസ്റ്റ് കൂട്ടക്കുരുതിയായിരുന്നു ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് വിരൽ ചൂണ്ടുകയാണ് ബിബിസി പുറത്തുവിട്ട ഈ ഡോക്യുമെന്ററി. ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള അധികാര പ്രയാണത്തിൽ ഈ കൂട്ടക്കൊലയെ പതിയെ പതിയെ മായ്ച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ബിബിസി മോദിക്ക് നേരെ വിരൽ ചൂണ്ടുന്നത്. ഗുജറാത്ത് കൂട്ടക്കൊല വേളയിൽ ആകാശവാണി ഉൾപ്പെടെ ദേശീയ മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെ മാത്രമേ വിശ്വാസത്തിൽ എടുക്കാൻ കഴിയൂ എന്നുമുള്ള പ്രതികരണം മോദിയിൽ നിന്നുണ്ടായിരുന്നു.

cpm

'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ മറ്റെന്തോ മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം ഈ ഡോക്യുമെന്ററി തടയാൻ ശ്രമിക്കുന്നത്. യുവജന വിദ്യാർഥി സംഘടനകൾ രാജ്യത്താകെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രദർശനത്തെ തടയാൻ സംഘപരിവാർ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുകയും അതിനെ തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ്. അവരെ നേരിടാൻ, മതനിരപേക്ഷ ഉള്ളടക്കമുള്ള, ജനാധിപത്യ സ്വഭാവമുള്ള, എല്ലാ പാർടികളെയും യോജിപ്പിച്ച്‌ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതയ്‌ക്കനുസരിച്ച്‌ ഫലപ്രദമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാകണം ലക്ഷ്യം. ബിജെപിയെ തറപറ്റിക്കാതെ ഇന്ത്യ ഇന്നത്തെ നിലയിലെങ്കിലും മുന്നോട്ടുപോകില്ല. അവരെ പരാജയപ്പെടുത്തുകയെന്നത്‌ രാജ്യത്തിന്റെ താൽപ്പര്യമാണ്‌. ഫാസിസത്തിലേക്ക്‌ രാജ്യം പോകാതിരിക്കണമെങ്കിൽ, ജനാധിപത്യ സംവിധാനം നിലനിൽക്കണമെങ്കിൽ അത്‌ അനിവാര്യമാണ്‌.

എക്‌സിക്യൂട്ടീവ്‌ ഏറെക്കുറെ പൂർണമായും ബിജെപിയുടെ കൈയിലായി. ഫോർത്ത്‌ എസ്‌റ്റേറ്റായ മാധ്യമങ്ങളെയും വരുതിയിലാക്കി. നിയമനിർമാണസഭകൾ പൂർണമായും കൈപ്പിടിയിലായാൽ അതും തകരും. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ്‌ ഇപ്പോൾ ശ്രമം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിൽ വിശ്വാസമില്ല എന്ന്‌ കേന്ദ്ര നിയമമന്ത്രിതന്നെ പറയുന്നത്‌ അതിനാലാണ്‌. ജഡ്‌ജിമാരെ നിയമിക്കുന്നതിൽ ആർഎസ്‌എസിന്‌ അധികാരം കിട്ടിയാൽ അതിന്റെ സ്ഥിതിയെന്താകും എന്ന്‌ പറയാൻ കഴിയില്ല.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നിർണായകമാണ്‌. അഖിലേന്ത്യാതലത്തിൽ ബിജെപി വിരുദ്ധ കൂട്ടുകെട്ട്‌ തെരഞ്ഞെടുപ്പിനുമുമ്പുണ്ടാകും എന്ന്‌ പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പിനുശേഷമാണ്‌ കോൺഗ്രസ്‌, ബിജെപി വിരുദ്ധ സർക്കാരുകൾ രൂപപ്പെട്ടത്‌ എന്നതാണ്‌ ചരിത്രം. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ ഉപയോഗിച്ച്‌ ബിജെപിക്കെതിരെ ബദൽ നയം ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിനുപുറത്ത്‌ മതനിരപേക്ഷത എന്നൊരു പദം പറയാനുള്ള ധൈര്യംപോലും കോൺഗ്രസിനില്ല. വർഗീയതയുടെ കാര്യത്തിൽ ബിജെപിയുടെ രണ്ടാം ടീമാണ്‌ അവർ. ജയിച്ചുവന്നാൽ ഇവരൊക്കെ കോൺഗ്രസായിനിൽക്കും എന്ന്‌ കോൺഗ്രസിനുതന്നെ ഉറപ്പില്ല. ജയിച്ചവരെ പണംകൊടുത്ത്‌ ബിജെപി വാങ്ങുന്നു.

ബിജെപിയെ തോൽപ്പിക്കാൻ ഓരോ സംസ്ഥാനത്തെയും പ്രത്യേകതയനുസരിച്ച്‌ തീരുമാനമെടുക്കണം. ബിജെപിയെ തോൽപ്പിക്കാനാവുന്ന ഏതേത്‌ സ്ഥാനാർഥി, ഏതേത്‌ പാർടി എന്ന്‌ കണ്ട്‌ ബിജെപി വിരുദ്ധ വോട്ടുമുഴുവൻ ജയിക്കുന്ന സ്ഥാനാർഥിക്ക്‌ നൽകണം. ചില മേഖലകളിൽ സ്വാധീനമുള്ള പ്രാദേശിക പാർടികളെപ്പോലെ, കോൺഗ്രസും അപ്പോൾ കൂടെയുണ്ടാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+