കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ലണ്ടന്‍: ലിബിയ, ഇറാഖ്, യമന്‍ ഉള്‍പ്പടേയുള്ള അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം കുറഞ്ഞുവരുന്നെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് മതവിശ്വാസികളല്ലാത്തവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയിരിക്കുന്നത്. അറബ് ലീഗ് രാഷ്ട്രങ്ങളില്‍ 13 ശതമാനം പേരാണ് ബിബിസി നടത്തിയ സര്‍വ്വേയില്‍ മതവിശ്വാസികള്‍ അല്ലെന്ന് തുറന്നു പറഞ്ഞത്. ഏകദേശം 420 മില്യനാണ് ഈ ജനസംഖ്യ.

<strong> ബിജെപി ടാര്‍ജറ്റില്‍ കേരളമുള്‍പ്പടെ 5 സംസ്ഥാനങ്ങള്‍: കേരളത്തിലെ ലക്ഷ്യം 40 ലക്ഷം അംഗസഖ്യ</strong> ബിജെപി ടാര്‍ജറ്റില്‍ കേരളമുള്‍പ്പടെ 5 സംസ്ഥാനങ്ങള്‍: കേരളത്തിലെ ലക്ഷ്യം 40 ലക്ഷം അംഗസഖ്യ

യുവജനങ്ങള്‍ക്കിടയിലാണ് മതവിശ്വാസം കുറഞ്ഞ് വരുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്. 30 വയസ്സിനു താഴെയുള്ളവരില്‍ 18 ശതമാനവും മതവിശ്വാസികളല്ലെന്ന് അവകാശപ്പെട്ടു. 60 കഴിഞ്ഞവരില്‍ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും മതവിശ്വാസം തുടരുന്നതിലാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 25000 ത്തിലേറെ ആളുകളുമായാണ് സര്‍വ്വേയുടെ ഭാഗമായി ബിബിസി അഭിമുഖം നടത്തിയത്.

 tripletalaq

ടുണീഷ്യ, ലിബിയ, അള്‍ജീരിയ, ലെബനന്‍, മൊറോക്കോ, ഈജീപ്ത്, സുഡാന്‍,ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ എന്നീ അറബ് രാജ്യങ്ങളിലും ഫലസ്തീനിയന്‍ അതിര്‍ത്തിയിലുമായി 2018നും 2019നും ഇടയിലാണ് സര്‍വ്വേ നടത്തിയത്.. അറബ് ലോകത്തിലെ പൊതുവികാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന അറബ് ബാരോമീറ്റര്‍ എന്ന ഗവേഷക സംഘടനയാണ് ബിബിസിക്കുവേണ്ടി സര്‍വ്വെ നടത്തിയത്.

<strong> സിദ്ധരാമയ്യ 22 ലക്ഷം, ഒരു രൂപ പോലും ചെലവഴിക്കാതെ ബിജെപി എംഎൽഎ, 2 കോടിയിൽ ഞെട്ടി കുമാരസ്വാമി, കത്ത്</strong> സിദ്ധരാമയ്യ 22 ലക്ഷം, ഒരു രൂപ പോലും ചെലവഴിക്കാതെ ബിജെപി എംഎൽഎ, 2 കോടിയിൽ ഞെട്ടി കുമാരസ്വാമി, കത്ത്

മതവിശ്വാസത്തോടൊപ്പം തന്നെ സ്ത്രീകളുടെ അവകാശം, കുടിയേറ്റം, സുരക്ഷ, ലൈംഗികത തുടങ്ങിയ വിഷയങ്ങളും സര്‍വ്വേയുടെ ഭാഗമാക്കിയിരുന്നു. വീട്ടുകാര്യങ്ങളില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുക്കുന്നത് പുരുഷന്‍മാര്‍ തന്നെയാണെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത പകുതിയിലേറെ സ്ത്രീകളും പറഞ്ഞത്. അതേസമയം അറബികളില്‍ വലിയൊരു വിഭാഗം ഭരണകാര്യങ്ങളില്‍ ഉയര്‍ന്നുവരാനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുണ്ട്.

English summary
arabs turning their backs on religion bbc survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X