എല്‍ദോ നീയറിഞ്ഞോ... ഞങ്ങളും ഫെയ്മസായി; എംല്‍എമാരുടെ ഉറക്കം ബിബിസിയിലും
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ കൂര്‍ക്കം വലിച്ചുറങ്ങിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ ട്രോളര്‍മാര്‍ എടുത്തലക്കിയതാണ്. ആദ്യമായി നിയമസഭയിലെത്തിയ എംഎല്‍എയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ശരിക്ക് ആഘോഷിച്ചു. ഇപ്പോഴിതാ എല്‍ദോസിന്‍റെയും കേരളനിയമസഭയില്‍ ഉറങ്ങിയ മറ്റ് എംല്‍എമാരെയും ബിബിസിയിലുമെടുത്തിരിക്കുന്നു.
നിയമസഭയില്‍ കിടന്ന് എംഎല്‍എമാര്‍ ചുരുണ്ട് കൂടി കിടക്കുന്നുറങ്ങുന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും നന്നേപിടിച്ചു. ബിബിസി എംഎല്‍മാരെ അപ്പോഴേ സിനിമയിലെടുത്തു. ബിബിസിയുടെ ട്രന്‍ഡിംഗ് പേജില്‍ വന്ന ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മെട്രോവാര്‍ത്തയിലെ ഫോട്ടോ ഗ്രാഫറായി കെബി ജയചന്ദ്രനാണ് ചിത്രമെടുത്ത്. ചിത്രമെടുക്കുമ്പോ ഫോട്ടോഗ്രാഫറും കരുതിക്കാണില്ല ഇതിത്ര ക്ലിക്കാകുമെന്ന്


ട്രന്‍റെന്ന് പറഞ്ഞാലിങ്ങനെ വേണം
ബിബിസി ഓണ്‍ലൈനിലെ ട്രന്‍റിംഗ് സെഗ്മന്റിലാണ് നമ്മുടെ എംഎല്‍എമാര്‍ സ്ഥലം പിടിച്ചത്.

ലോക വൈറലായിപ്പോയി
സോഷ്യല്‍മീഡിയയില്‍ വൈറലായതും ട്രോളര്‍മാര്‍ ആഘോഷിച്ചതുമായ ചിത്രങ്ങളാണ് പേജില്‍ വരാറ്. ഇത് പക്ഷെ ഒരു ഒന്നൊന്നര വൈറലായിപ്പോയി

നീ മത്രമല്ലെടാ ഞങ്ങളുമുണ്ട്
മലയാളത്തിലെ ട്രോളര്‍മാര്‍ എല്‍ദോസ് കുന്നപ്പള്ളിയെ മാത്രമാണ് ട്രോളിയത്. ബിബിസിയില്‍ നിയമസഭയില്‍ കിടന്നുറങ്ങിയ എല്ലാ എംഎല്‍എമാരുടെ ചിത്രങ്ങളും വന്നിട്ടുണ്ട്

ലോകപ്രശസ്തരായിപ്പോയി
ബിബിസിയിലെടുത്തതോടെ എല്‍ദോസ് കുന്നപ്പള്ളിയും സഹ എംഎല്‍എമാരും ലോകപ്രശസ്തരായെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്

പിന്നില്‍ വിടി ബല്‍റാം
കുന്നപ്പള്ളിയെ ട്രോളി സൈവര്‍ സഖാക്കള്‍ വന്നതോടെ സിപിഎം എംഎല്‍മാര്‍ക്ക് പണികൊടുത്തത് വിടി ബല്‍റാമാണ്. ബല്‍റാമാണ് ആദ്യം ഇടത് എംഎല്‍മാര്‍ ഉറങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത്












Click it and Unblock the Notifications