Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ ശ്രീനിവാസനെയും ജയലളിതയെയും രക്ഷിച്ചത് കേരളത്തിലെ ദൈവങ്ങള്‍ !

തളിപ്പറമ്പ്: ഉദ്ദിഷ്ട കാര്യലബ്ധിയ്ക്കായി ബിസിസിഐ മുന്‍ പ്രസിഡന്റെ എന്‍ ശ്രീനിവാസന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നടത്തിയ വഴിപാട് വെറുതെയായില്ലെന്ന് പറയാം. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഒന്നും തന്നെയില്ല . ഇന്ന് (2014 നവംബര്‍ 17) രാവിലെയാണ് ഉദ്ദിഷ്ടകാര്യ ലബ്ധിയ്ക്കായി ശ്രീനിവാസന്‍ തളിപ്പറമ്പില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത് .

മനസില്‍ ആഗ്രഹിച്ച കാര്യം നടക്കുന്നതിന് വേണ്ടിയുളള കാര്യ സിദ്ധി പൂജയാണ് ക്ഷേത്രത്തില്‍ അദ്ദേഹം പ്രധാനമായും നടത്തിയത്. സ്വന്തം പേരിലും അനിഴം നക്ഷത്രത്തിലും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പിച്ചു . ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്കാണ് പൊന്നും കുടും സമര്‍പ്പിയ്ക്കുന്നത് . നെയ്യമൃത് , പട്ടംതാലി, നെയ് വിളക്ക് തുടങ്ങിയ വഴിപാടുകളും നടത്തി .

Srinivasan

മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല . മുന്‍പ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജയില്‍ മോചനത്തിനായും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നു .ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ത്രില്‍ വള്ള സദ്യ വഴിപാട് ഉള്‍പ്പടെയുള്ളവയ്ക്ക് അപേക്ഷ നേര്‍ന്നിരുന്നു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+