സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു!ബികോം വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് സ്വയം കത്തിച്ചു
എസ്എസ്എല്‍സിക്കും ഹയര്‍സെക്കന്‍ഡറി പരീക്ഷയിക്കും മികച്ച വിജയം നേടിയ സുധീറിന് ബികോം അഞ്ചാം സെമസ്റ്റര്‍ ഫലം പുറത്തു വന്നപ്പോള്‍ മാര്‍ക്ക് കുറവായിരുന്നു.
തൊടുപുഴ:സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി തീകൊളുത്തി ആത്മഹത്യ ചെയ്തു. തൊടുപുഴ ന്യൂമാന്‍ കോളേജ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി വണ്ണപ്പുറം ഒടിയപ്പാറ വാഴപ്പള്ളില്‍ ഷമീറിന്റെ മകന്‍ സുധീറാണ് ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് സംഭവം.ആക്ടീവ സ്‌കൂട്ടറിലെത്തിയ സുധീര്‍ ഐഡിയല്‍ സ്‌കൂളിന് സമീപത്തെ വൈദ്യന്‍ പടിക്കലില്‍ വച്ചാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രാണരക്ഷാര്‍ഥം സമീപത്തെ റോഡിലേക്ക് സുധീര്‍ ഓടിക്കയറുകയായിരുന്നു. വഴിയാത്രക്കാര്‍ കണ്ടെങ്കിലും സമീപത്ത് വെള്ളം ഇല്ലാതിരുന്നതിനാല്‍ രക്ഷിക്കാനായില്ല.

റോഡില്‍ വീണ സുധീറിനെ കാളിയാര്‍ പോലീസെത്തി തൊടുപുഴ താലൂക്ക് ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എസ്എസ്എല്‍സിക്കും ഹയര്‍സെക്കന്‍ഡറി പരീക്ഷയിക്കും മികച്ച വിജയം നേടിയ സുധീറിന് ബികോം അഞ്ചാം സെമസ്റ്റര്‍ ഫലം പുറത്തു വന്നപ്പോള്‍ മാര്‍ക്ക് കുറവായിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി കോളേജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ചികിത്സയിലിരിക്കെയാണ് സുധീര്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications