Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാ വഴങ്ങി, 'എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി '; ബിഡിജെഎസ് എന്‍ഡിഎ വിടില്ല

ദില്ലി: എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാം അഭ്യൂഹങ്ങളായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് തുഷാര്‍ പറഞ്ഞു.

അമിത്ഷായുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തുഷാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ആവശ്യങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പരിഗണിക്കുമെന്ന് അമിത്ഷാ അറിയിച്ചതായി തുഷാര്‍ പറഞ്ഞു. അമിത്ഷായുടെ ക്ഷണപ്രകാരമായിരുന്നു തുഷാര്‍ ദില്ലിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

thusharvellappalli

ബിിഡിജെഎസ് കേന്ദ്ര മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെന്ന ആരോപണങ്ങള്‍ തുഷാര്‍ തള്ളി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വൈകിയതെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് തുഷാര്‍ അറിയിച്ചു. വേങ്ങരയില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും തുഷാര്‍.

ബിഡിജെഎസ് ഇടതുപക്ഷവുമായി കൈകോര്‍ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു ശേഷം അദ്ദേഹം മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയതോടെ ബിഡിജെഎസ് സിപിഎമ്മിലേക്ക് വരുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വേങ്ങരയില്‍ ബിഡിജെഎസ് വോട്ട് പിടിക്കാന്‍ സഹകരിച്ചുമില്ല. ഇതോടെയാണ് അമിത്ഷാ അനുനയവുമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+