കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസ് തകര്‍ന്നോ... തര്‍ക്കം രൂക്ഷം; തുഷാറും സുഭാഷ് വാസുവും നേര്‍ക്കുനേര്‍, ഒടുവില്‍ ജയം തുഷാറിന്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎയില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും ശക്തിയുള്ള ഘടകകഷി ആതെന്ന് ചോദിച്ചാല്‍ ബിഡിജെഎസ് എന്നായിരിക്കും ഉത്തരം. എന്നാല്‍ എന്‍ഡിഎ മുന്നണിയില്‍ ബിജെപിയ്ക്ക് മാത്രമാണ് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്.

'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും

അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്

ഈ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ബിജെപിയ്‌ക്കൊപ്പം നല്‍ക്കുമോ എന്ന കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങളൊക്കെ ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ബിജെപി ബന്ധം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ബിഡിജെഎസ്. അതിനിടെയാണ് പാര്‍ട്ടിയില്‍ അവകാശവാദമുന്നയിച്ച് സുഭാഷ് വാസു എത്തുന്നത്. ആ പ്രശ്‌നവും ഇപ്പോള്‍ പരിഹരിച്ചുകഴിഞ്ഞു. വിശദാംശങ്ങള്‍...

സുഭാഷ് വാസു

സുഭാഷ് വാസു

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സുഭാഷ് വാസു ആയിരുന്നു സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റും ആയിരുന്നു. പിന്നീട് തുഷാറുമായി സുഭാഷ് വാസു പിണങ്ങുന്ന കാഴ്ചയാണ് കണ്ടത്.

 പുറത്താക്കി

പുറത്താക്കി

അങ്ങനെയാണ് 2020 ജനുവരില്‍ സുഭാഷ് വാസുവിനെ ബിഡിജെഎസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം, സാമ്പത്തിക ക്രമക്കേട് എന്നീ ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നടപടി. വ്യക്തിപരമായി സുഭാഷ് വാസുവിനെതിരെ അന്ന് തുഷാര്‍ പല പരാമര്‍ശങ്ങളും നടത്തുകയുണ്ടായി.

പ്രസിഡന്റ് താനെന്ന്

പ്രസിഡന്റ് താനെന്ന്

ബിഡിജെഎസിന്റെ പ്രസിഡന്റ് താന്‍ ആണെന്നായിരുന്നു സുഭാഷ് വാസുവിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തുഷാര്‍ പറയുന്നു. ആദ്യ യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിട്ടാണ് സുഭാഷ് ഒപ്പിട്ടത് എന്നും താന്‍ ആണ് പ്രസിഡന്റ് എന്നും തുഷാര്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവേ, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ സുഭാഷ് വാസുവിനെ നീക്കി. തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയുമായുള്ള ബന്ധവും മെച്ചപ്പെടുത്തു. അങ്ങനെയിരിക്കേയാണ് പാര്‍ട്ടിയില്‍ അവകാശമുന്നയിച്ച് സുഭാഷ് വാസു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

യഥാര്‍ത്ഥ ബിഡിജെഎസ്

യഥാര്‍ത്ഥ ബിഡിജെഎസ്

ആരുടേതാണ് യഥാര്‍ത്ഥ ബിഡിജെഎസ് എന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെ തര്‍ക്കം. ആ തര്‍ക്കത്തില്‍ കമ്മീഷന്‍ തുഷാറിനൊപ്പമായിരുന്നു. അതോടെ ബിഡിജെഎസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇനി ഒരു തര്‍ക്കത്തിന് സാധ്യതയില്ലാതായിട്ടുണ്ട്.

കൂടെ ആരുമില്ലെന്ന്

കൂടെ ആരുമില്ലെന്ന്

സുഭാഷ് വാസുവിന്റെ കൂടെ ബിഡിജെഎസില്‍ നിന്ന് നേതാക്കളോ അണികളോ പോയിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. എന്നാല്‍ തനിക്കൊപ്പം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി നിലകൊള്ളുന്നുണ്ട് എന്നാണ് സുഭാഷ് വാസുവിന്റെ വാദം.

ഉറച്ച് തന്നെ

ഉറച്ച് തന്നെ

എന്നാല്‍ താന്‍ ആണ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എന്ന നിലപാടിലാണ് സുഭാഷ് വാസു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും അങ്ങനെ തന്നെയാണ് കൊടുത്തിട്ടുള്ളതും. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷനായി ഡോ പിബി സതീഷ് ബാബുവിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

സുരേന്ദ്രനൊപ്പം

സുരേന്ദ്രനൊപ്പം

കേരളത്തിലെ ബിജെപി കടുത്ത വിഭാഗീയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ആയിരുന്നു ബിഡിജെഎസ് മുന്നണി വിട്ടേക്കും എന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ കെ സുരേന്ദ്രന് സമ്പൂര്‍ണ പിന്തുണ നല്‍കി തുഷാര്‍ വെള്ളാപ്പള്ളി കൂടെ നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Recommended Video

cmsvideo
തുഷാര്‍ മകനെ ചതിച്ചത് വെളിപ്പെടുത്തി ഉപ്പയും ഉമ്മയും

മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്; വില എത്ര കോടി? ആഡംബരങ്ങൾ കണ്ടാൽ ആരും ഞെട്ടുംമോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്; വില എത്ര കോടി? ആഡംബരങ്ങൾ കണ്ടാൽ ആരും ഞെട്ടും

ജോസഫിനും ജോസിനുമില്ല, കേരള കോൺഗ്രസ് (എം) ന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു, പകരം പുതിയ ചിഹ്നംജോസഫിനും ജോസിനുമില്ല, കേരള കോൺഗ്രസ് (എം) ന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു, പകരം പുതിയ ചിഹ്നം

English summary
BDJS controversy: Election commission decides in favor of Thushar Vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X