കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസ് ഇടഞ്ഞ് തന്നെ; എൻഡിഎ വിടുന്നു? വെള്ളാപ്പള്ളിയുടെ പരിഹാസവും

  • By Akshay
Google Oneindia Malayalam News

മലപ്പുറം: ബിഡിജെഎസ് എൽഡിഎ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വേങ്ങര എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുത്തില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന ഘടകം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി നിലനില്‍ക്കുന്ന ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം വന്നിരിക്കുന്നത്.

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതിനാലാണ് ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നത്. ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരേയും ബിജെപി ബിഡിജെഎസിന് നല്‍കിയിട്ടില്ല. ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയുമായും സഹകരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസ് എൽഡിഎഫിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന

വെള്ളാപ്പള്ളിയുടെ പ്രസ്താവന

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിലൂടെ ബിഡിജെഎസ് എൽഡിഎഫിലേക്ക് വരുമെന്ന് ഉറപ്പാണ്.

യുഡിഎഫും സ്വാഗതം ചെയ്തു

യുഡിഎഫും സ്വാഗതം ചെയ്തു

ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കുന്ന കാര്യം പരിഗണിക്കാം എന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞിരുന്നു.

വാഗ്ദാനങ്ങൾ പാലിച്ചില്ല

വാഗ്ദാനങ്ങൾ പാലിച്ചില്ല

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതിനാലാണ് ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നത്.

ഒരു സ്ഥാനവും നൽകിയില്ല

ഒരു സ്ഥാനവും നൽകിയില്ല

ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരേയും ബിജെപി ബിഡിജെഎസിന് നല്‍കിയിട്ടില്ല.

വെള്ളാപ്പള്ളിയുടെ പരിഹാസം

വെള്ളാപ്പള്ളിയുടെ പരിഹാസം

കുന്നത്തുനാട് താലൂക്ക് എസ്എന്‍ഡിപി യൂണിയന്റെ ശ്രീനാരായണ ഗുരുസമാധി ദിനചാരണ വേദിയിൽ വെള്ളാപ്പള്ളി നടേശൻ ബിഡിജെഎസ് ജില്ലാ പ്രസിഡന്റിനെ പരിഹസിക്കുകയാും ചെയ്തിരുന്നു.

ബിജെപി തെളിയിക്കട്ടെ

ബിജെപി തെളിയിക്കട്ടെ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി വേദിയില്‍ നടത്തിയത്. ബിജെപിക്കു പിന്നാക്ക വിഭാഗങ്ങളോട് അഭിമുഖ്യമില്ല. ഉണ്ടെങ്കില്‍ അവരതു തെളിയിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

'ഗോപി വരച്ചില്ലേ?'

'ഗോപി വരച്ചില്ലേ?'

ബിജെപിയുടെ കൂടെ പോയിട്ട് ബിഡിജെഎസ് ഗോപി വരച്ചില്ലേയെന്ന് വേദിയിലുണ്ടായിരുന്ന ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയപ്രകാശിനോട് വെള്ളാപ്പള്ളി ചോദിച്ചു. ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം 150 രാഷ്ട്രീയ നിയമനങ്ങള്‍ നടത്തി. ഇതില്‍ ഒന്നു പോലും ബിഡിജെഎസിനു നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരമായിരിക്കുമെന്നും പറഞ്ഞു.

കോൺഗ്രസിന് ഒരു തട്ടും

കോൺഗ്രസിന് ഒരു തട്ടും

തന്നെ ജയിയില്‍ അടയ്ക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അവരിപ്പോള്‍ കൂടെ ചെല്ലാനുള്ള ക്ഷണവുമായി പിന്നാലെ നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇഷ്ട നേതാവ് പിണറായി

ഇഷ്ട നേതാവ് പിണറായി

എല്‍ഡിഎഫിലും യുഡിഎഫിലും അവസാരം കിട്ടാത്തതുകൊണ്ടാണ് എന്‍ഡിഎയുടെ ഭാഗമായത്. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണെന്നും പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും തമ്മില്‍ ഇതുവരെ തര്‍ക്കമുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി

തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപിയോടുള്ള അകല്‍ച്ച പരസ്യമായി വ്യക്തമാക്കിയിരുന്നു. കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടിയാണെന്നും അതിനോടു സഹകരിക്കാന്‍ ബിഡിജെഎസ് ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

English summary
BDJS did not participate in Vengara NDA election convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X