കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടു

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബിഡിജെഎസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ട്. അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച് ബിഡെപിയും ബിഡിജെഎസും ത്മിലുള്ള തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന എൻഡിഎയെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.

ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തതിനെ തുടർ വൻ പ്രതിഷേധമായിരുന്നു ബിഡിജെഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നിസഹകരണ മനോഭാവവും ബിഡിജെഎസ് കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രമന്ത്രിസഭയെ നോട്ടമിട്ട് തുഷാർ വെള്ളാപ്പള്ളി ഇറങ്ങി തിരിച്ചിരിക്കുന്നത്.

Thushar velappally

ഇക്കാര്യം സംസാരിക്കുന്നതിനായി പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിഡിജെഎസിന്റെ പ്രതിഷേധത്തിനൊടുവിൽ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് വൈസ് ചെയർഡമാനായും ബിഡിജെഎസ് സെക്രട്ടറി പദ്മകുമാറിനെ ഐടിഡിസി ജയറക്ടറായും നിയമിച്ചിരുന്നു.

എന്നാൽ ഇതുകൊണ്ടൊന്നും ബിഡിഡെഎസിന് തൃപ്തിയില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരക്കാൻ ഇത്തവണ തുടക്കം മുതൽ തന്നെ സമ്മർദ്ദം ചെലുത്തി മുന്നോട്ട് പോകാനാണഅ ബിഡിജെഎസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് തുഷാർ ബിജെപി കേന്ദ്ര നേതാക്കളെ സന്ദർശിച്ചതെന്നാണ് സൂചനകൾ. നരേന്ദ്രമോദിക്കും അമിത് ഷാക്കും പുറമെ മറ്റ് നേതക്കളെയും തുഷാർ വെള്ളാപ്പള്ളി കണ്ടിരുന്നു.

അടുത്ത പുനസംഘടനയിൽ കേന്ദ്ര മന്ത്രിസഭയിൽ ഒരു സ്ഥാനം പ്രതിക്ഷിക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ തുഷാർ തന്നെയാകും മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെന്ന് മുതിർന്ന ബിഡിജെഎസ് നേതാവ് പറഞ്ഞായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈഴവ സമുദായത്തിലേക്ക് ബിജെപിക്ക് കടന്ന് കയറാൻ സാധിച്ചത് ബിഡിജെഎസുമായുള്ള ബന്ധം മൂലമാണ്. അതുകൊണ്ട് തന്നെ അർഹമായ സ്ഥാനം പാർട്ടിക്ക് ലഭിക്കുമെന്നും നേതാവ് പറയുന്നതായി പത്രം റിപ്പോർ‌ടട് ചെയ്യുന്നു.

English summary
BDJS has demanded crucial posts in the NDA government at the Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X