Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയെ വെച്ച് എല്‍ഡിഎഫ് വിലപേശും; ബിഡിജെഎസ് ഇടതുപക്ഷത്തെത്തും

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് ഉറപ്പായതോടെ പാര്‍ട്ടി ഇടതുപക്ഷത്തേക്കാണോ വലതുപക്ഷത്തേക്കാണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇരുപക്ഷത്തേക്കും പോയേക്കാമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി
എന്‍ഡിഎയില്‍ കാര്യമായ പദവികളൊന്നും ലഭിക്കാത്തതുകൊണ്ടാണ് പാര്‍ട്ടി സഖ്യം വിടാന്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെത്തി ഭരണത്തില്‍ പങ്കാളികളാകാനാണ് ഇവരുടെ ശ്രമമെന്നാണ് അഭ്യൂഹം. മാത്രമല്ല, വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ സര്‍ക്കാരില്‍നിന്നും കടുത്ത സമ്മര്‍ദ്ദവുമുണ്ട്.'

vellappally

യുഡിഎഫില്‍ ചേര്‍ന്നാല്‍ മൈക്രോ ഫിനാന്‍സ് കേസ് കൂടുതല്‍ വേഗത്തിലാക്കി വെള്ളാപ്പള്ളിയെ കുടുക്കാനാണ് ഇടതു തീരുമാനമെന്നറിയുന്നു. വെള്ളാപ്പള്ളി ഇതുമായി ബന്ധപ്പെട്ട് നേരത്തതന്നെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ നിന്നും ഒഴിവായാല്‍ ഇടതുപക്ഷത്തെത്താമെന്നാണ് വെള്ളാപ്പള്ളിയുടേയും നിലപാട്.

കാലങ്ങളായി ഇടതുപക്ഷത്തിന് വോട്ടു ചെയ്തിരുന്നവരാണ് എസ്എന്‍ഡിപിയിലെ വലയൊരു വിഭാഗം. ഇവരും പാര്‍ട്ടി ഇടതുപക്ഷവുമായി സഖ്യത്തിലാകണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്. യുഡിഎഫില്‍ ഇപ്പോഴുണ്ടായിരിക്കുന്ന അഴിമതിയും മറ്റും അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്ന ഭയവും തുഷാര്‍ വെള്ളാപ്പള്ളിക്കുണ്ട്. അതുകൊണ്ടുതന്നെ മൈക്രോ ഫിനാന്‍സ് കേസില്‍ നിന്നും തലയൂരി തത്കാലം എല്‍ഡിഎഫില്‍ നില്‍ക്കാനാകും ഇവരുടെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+