ബിജെപിയെ വളഞ്ഞിട്ട് ആക്രമിച്ച് ഘടകകക്ഷികള്‍; എന്‍ഡിഎ യോഗത്തില്‍ നടന്നത്... കേരളത്തില്‍ താമര തകരുന്നു
ഒന്നിനു പുറകെ ഒന്നായി ബിജെപിയെ പ്രശ്ങ്ങള്‍ വിടാതെ പിന്തുടരുകയാണ്. കേരളത്തില്‍ ഭരണ നേടാമെന്ന മോദിയുടെയും അതിന് ചാണക്യ തന്ത്രങ്ങള്‍ മെനയുന്ന അമിത്ഷായുടെയും സ്വപ്‌നങ്ങള്‍ വിഫലമാകുമെന്നാണ് നിലവിലെ സൂചനകള
ആലപ്പുഴ: ഒന്നിനു പുറകെ ഒന്നായി ബിജെപിയെ പ്രശ്ങ്ങള്‍ വിടാതെ പിന്തുടരുകയാണ്. കേരളത്തില്‍ ഭരണ നേടാമെന്ന മോദിയുടെയും അതിന് ചാണക്യ തന്ത്രങ്ങള്‍ മെനയുന്ന അമിത്ഷായുടെയും സ്വപ്‌നങ്ങള്‍ വിഫലമാകുമെന്നാണ് നിലവിലെ സൂചനകള്‍. അതിന്റെ തെളിവുകളായിരുന്നു ആലപ്പുഴയില്‍ നടന്ന എന്‍ഡിഎ സംസ്ഥാന ഘടകം യോഗത്തില്‍ കണ്ടത്.
യോഗത്തില്‍ ഘടക കക്ഷികള്‍ തമ്മിലുള്ള ഭിന്നത പുറത്തു വന്നിരുന്നു. ബിജെപിയിലെ ചേരിത്തിരിവും പ്രകടമായിരുന്നു. എന്‍ഡിഎയ്ക്ക് നേതൃത്വം നല്‍കുന്ന ബിജെപിയെ ഘടകകക്ഷികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് യോഗത്തില്‍ കണ്ടത്.

ബിജെപിയെ വളഞ്ഞിട്ട് ആക്രമിച്ചു
കോഴ വിവാദങ്ങള്‍ ഉള്‍പ്പെടെ ആയുധമാക്കി ഘടക കക്ഷികള്‍ ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നാല്‍ ബിജെപി ്‌രതിരോധത്തിന് മുതിര്‍ന്നിരുന്നില്ല.

കുമ്മന വിഭാഗത്തിനെതിരെ
നിലവിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം എന്‍ഡിഎ രൂപീകരണത്തിനു മുന്‍കൈ എടുത്ത കേന്ദ്ര നേതൃത്വത്തിനു തന്നെയാണെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. മുന്നണി നടത്തിപ്പിലെ കുമ്മന വിഭാഗത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ ബിജെപിയിലെ ഒരു വിഭാഗം മറന്നില്ല.

തുഷാറിന് മറുപടി പറയാന്‍ അവസരമില്ല
ഘടക കക്ഷികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കുമ്മനം രാജശേഖരനായിരുന്നു. കണ്‍വീനറായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല.

ബിജെപിക്കുള്ളിലെ വിഭാഗീയത
ബിജെപിക്കുള്ളിലെ വിഭാഗീയത യോഗത്തില്‍ പ്രകടമായിരുന്നു. മുന്നണി സംസംവിധാനത്തില്‍ അധ്യക്ഷ സ്ഥാനത്തുള്ള ചെയര്‍മാന്‍ യോഗം നടത്തുമ്പോള്‍ കണ്‍വീനറാണ് മറുപടി നല്‍കേണ്ടതെന്ന് ബിജെപിയലെ ഒരു വിഭാഗം ആരോപിച്ചു. കൂടാതെ മുന്നണിയോഗങ്ങള്‍ക്ക് മുന്നൊരുക്ക യോഗം നടത്തുന്ന പതിവും കഴിഞ്ഞ ദിവസം പാലിച്ചില്ലെന്ന് ബിജെപി വിമര്‍ശിച്ചു.

മേല്‍ശാന്തി പ്രശ്‌നവും രാജഗോപാലിന്റെ മൗനവും
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തി പ്രശ്‌നത്തില്‍ ബിഡിജെഎസ് ശകത്മായ നിലപാട് സ്വീകരിച്ചപ്പോള്‍ ബിജെപി മൗനം പാലിച്ചത് എല്ലാ ഘടക കക്ഷകളുടെയും വിമര്‍ശനത്തിന് കാരണമായി. സിപിഎം നേതാവ് പ്രതിഭ ഹരി പ്രശ്‌നം നിയമസഭയില്‍ വന്നപ്പോള്‍ രാജ ഗോപാല്‍ മനം പാലിച്ചതിലും ഘടക കക്ഷികള്‍ എതിര്‍പ്പ് പ്രകടമാക്കി.

ഘടക കക്ഷികള്‍ മുന്നണി വിടുന്നു
യോഗത്തില്‍ അസ്വാരസ്യങ്ങള്‍ പരിഹരിച്ചെങ്കിലും ഘടക കക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചനകള്‍. ബിഡിജെഎസ് അടക്കമുള്ള ഘടക കക്ഷികള്‍ മുന്നണി വിടുന്നതിനെ കുറിച്ചുള്ള സൂചനകളാണ് പുറത്തു വരുന്നത്.

തിരിച്ചടിച്ച് ബിഡിജെഎസ്
കേന്ദ്രം തങ്ങള്‍ക്കും ഒന്നും തന്നിട്ടില്ലെന്ന ബിജെപിയുടെ അരോപണത്തെ ബിഡിജെഎസ് ശക്തമായി എതിര്‍ത്തു. ബിജെപിക്ക് ലഭിച്ച സ്ഥാനങ്ങളുടെ കണക്ക് സഹിതമാണ് ബിഡിജെഎസ് തിരിച്ചടിച്ചത്.

പറഞ്ഞു പറ്റിച്ചു
ബിഡിജെഎസിനെ കേന്ദ്ര നേതൃത്വം പറഞ്ഞു പറ്റിച്ചെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. എംഎം ഹസന്‍ യുഡിഎഫിലേക്ക് ക്ഷണിച്ച സാഹചര്യത്തിലും എല്‍ഡിഎഫിലേക്ക് പോകാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ സാഹചര്യത്തിലും ബിഡിജെഎസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

ബിഡിജെഎസ്് സംസ്ഥാന യോഗം
കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ എന്‍ഡിഎയില്‍ തുടരണമോ എന്ന് തീരുമാനിക്കാന്‍ ബിഡിജെഎസ് സംസ്ഥാന നേതൃ യോഗം ചേരും. ഇനി പദവി നല്‍കിയാലും കേന്ദ്രം മൂന്നു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കാര്യമില്ലെന്നാണ് ബിഡിജെഎസ് നിലപാട്.

കേന്ദ്രത്തിനു വിട്ടു
ഘടക കക്ഷികളുടെ അമര്‍ഷം കേന്ദ്രത്തെ അറിയിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാട്.












Click it and Unblock the Notifications