കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപകുമാര്‍ പോയത് കളമശേരി സീറ്റിന്; മന്ത്രിയാകാന്‍ താല്‍പ്പര്യം, ബിഡിജെഎസ് പിളര്‍ന്നില്ലെന്ന് തുഷാര്‍

Google Oneindia Malayalam News

കൊല്ലം: എന്‍ഡിഎയില്‍ ഘടകകക്ഷിയായ ബിഡിജെഎസ്സിലെ ചില സംസ്ഥാനതല നേതാക്കള്‍ ചേര്‍ന്ന് ഇന്ന് ബിജെഎസ് എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ബിജെപിയുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായിരുന്ന എന്‍കെ നീലകണ്ഠനും വി ഗോപകുമാറും പറഞ്ഞു. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. 11 ജില്ലാ കമ്മിറ്റികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളി രംഗത്തുവന്നിരിക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.

i

എല്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമാണെന്ന് തുഷാര്‍ പറയുന്നു. കളമശേരി സീറ്റ് ലഭിക്കാന്‍ വേണ്ടിയാണ് ഗോപകുമാര്‍ യുഡിഎഫിനൊപ്പം പോയതെന്നും വേഗം മന്ത്രിയാകാം എന്നൊക്കെയാണ് അവരുടെ താല്‍പ്പര്യങ്ങള്‍ എന്നും അദ്ദേഹം ആരോപിച്ചു. ബിഡിജെഎസിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്‍ഡിഎയില്‍ തുടരുമെന്നും തുഷാര്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍ഡിഎ വിടണമെന്ന് ഇവര്‍ ഏറെ കാലമായി തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മതിക്കാത്തതിനാലാണ് ഒടുവില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട് ബിഡിജെഎസിന്റെ എല്ലാ ജില്ലാ ഘടകങ്ങളും പ്രമേയം അവതരിപ്പിച്ചിരുന്നു. ബിജെപി ബന്ധം ബിഡിജെഎസ് ഒഴിവാക്കാത്തതിനാല്‍ ഞങ്ങള്‍ പാര്‍ട്ടി വിട്ടു.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാനുള്ള കുതന്ത്രമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് മുക്ത കേരളം ലക്ഷ്യമിടുന്ന ഇവര്‍ക്കൊപ്പം ഇനിയും തുടരാന്‍ ഞങ്ങളില്ലെന്നും നേതാക്കള്‍ പറഞ്ഞു. പുതിയ പാര്‍ട്ടി യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഗോപകുമാര്‍ പറഞ്ഞു.

English summary
BDJS Leader Thushar Vellappalli response to Party Split
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X