കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ കണ്ടു;കണ്ണുവച്ച സ്ഥാനങ്ങള്‍ ബിഡിജെഎസ്സിന് ലഭിച്ചേക്കും.

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ബിഡിജെഎസിന് (ഭാരതീയ ധര്‍മ്മ ജനസേന) കേന്ദ്ര സര്‍ക്കാരിന് കീഴിലുളള രണ്ട് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചേക്കുമെന്നു സൂചന. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് തീരുമാനം. ബോര്‍ഡ്,കോര്‍പ്പറേഷനുകളില്‍ പ്രാതിനിത്യം വേണമെന്നാവശ്യപ്പെട്ടായിരുന്നു അമിത് ഷായുമായുളള പ്രധാന ചര്‍ച്ച

നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത് രണ്ടു ബോര്‍ഡുകളിലും ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സികെ ജാനുവിന് ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വവും ലഭിച്ചേക്കും.

thusharvellapplly

ബോര്‍ഡ് ,കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിജെപിയിലെ സീനിയര്‍ നേതാക്കള്‍ നോട്ടമിട്ടിരിക്കുന്ന സ്ഥാനങ്ങളാണ്. അതു മുന്നില്‍ക്കണ്ടാണ് ബിഡിജെഎസ് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്.

കേരളത്തില്‍ എന്‍ഡിഎയുടെ പ്രകടനം വിലയിരുത്തിയ അമിത് ഷാ ബിഡിജെഎസ്സിനെ കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. അതേ സമയം വെള്ളാപ്പള്ളി നടേശന്റെ ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുളള നിരന്തര പ്രസ്താവനകള്‍ ബിജെപിയെ ആലോസരപ്പെടുത്തുന്നുമുണ്ട്

English summary
The Bharathiya Dharma Jana Sena (BDJS), has been allotted the Chairmanship of two central government boards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X