വെള്ളാപ്പള്ളിയെ തിരുത്തി മകന്‍!ബിഡിജെഎസ് എന്‍ഡിഎ വിടില്ല, തുഷാറും വെള്ളാപ്പള്ളിയും തമ്മില്‍ പോര്?
ബിജെപി മര്യാദ കാണിച്ചില്ലെന്നും, പരിഗണന ലഭിക്കുന്നില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി എന്‍ഡിഎ വിടുമെന്നും വ്യക്തമാക്കിയിരുന്നു.
കോട്ടയം: ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ തിരുത്തി മകന്‍ രംഗത്തെത്തി. എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് തങ്ങള്‍ എന്‍ഡിഎ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും തുഷാര്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇതില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും, ബിജെപി നേതൃത്വത്തെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി മര്യാദ കാണിച്ചില്ലെന്നും, പരിഗണന ലഭിക്കുന്നില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി എന്‍ഡിഎ വിടുമെന്നും വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിയും തുഷാറും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്നതിന് തെളിവാണെന്നാണ് റിപ്പോര്‍ട്ടുള്ളത്.

എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍...
മുന്നണിയില്‍ തങ്ങള്‍ അസന്തുഷ്ടരാണ്, പക്ഷേ അതിനാല്‍ എന്‍ഡിഎ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപിയില്‍ നിന്നും ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതെല്ലാം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടും ദേശീയ നേതൃത്വത്തോടും സൂചിപ്പിച്ചിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വം ഇതെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മുന്നണിയുമായും അടുക്കില്ല...
ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ ഉദ്ദേശിക്കുന്നതായും, യുഡിഎഫില്‍ ചേരാനായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. യുഡിഎഫുമായോ എല്‍ഡിഎഫുമായോ കൂട്ടുകൂടാന്‍ ബിഡിജെഎസ് ആഗ്രഹിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.

എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി...
ബിജെപി നേതൃത്വം ബിഡിജെഎസിനോട് മര്യാദ കാണിച്ചില്ലെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്നും, നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

സുധീരന്റെ രാജിയും...
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും യുഡിഎഫിലേക്കെത്തിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications