കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 19 ന് കുടത്തില്‍ താമരവിരിയുമെന്ന് വെളളാപ്പളളി

  • By Pratheeksha
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ താമര വിരിയില്ലെന്നും കുടം ഉടഞ്ഞുപോകുമെന്നുമുളള വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വോട്ടെണ്ണിക്കഴിയുമ്പോള്‍ മെയ് 19 ന് കേരളത്തില്‍ താമര വിരിയുമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ .വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിയമസഭാ തിരഞ്ഞെടുപ്പോടെ ബിഡിജെഎസ് (ഭാരതീയ ധര്‍മ്മ ജന സേന) ശക്തമായ പാര്‍ട്ടിയായി മാറും. കേരള നിയമ സഭയില്‍ എന്‍ ഡി എ സാന്നിദ്യമുറപ്പിക്കും.

ചേര്‍ത്തല അടക്കമുളള മണ്ഡലങ്ങളില്‍ എന്‍ ഡി എ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. എന്‍ഡിഎയ്‌ക്കെതിരെ പറയുന്നവര്‍ക്കറിയാം കേരളത്തില്‍ മാറ്റത്തിന്റ കാറ്റ് വീശി തുടങ്ങിയെന്ന് അതിനാലാണ് ഇത്തവണയും കേരളത്തില്‍ താമര വിരിയില്ലെന്നും കുടം ഉടയുമെന്നുമൊക്കെയുളള പ്രസ്താവനകളിറക്കുന്നത്.വെളളാപള്ളി പറഞ്ഞു.

vellappally

വി എസിന് മലമ്പുഴയില്‍ ഭൂരിപക്ഷം ലഭിക്കാനുളള സാധ്യത കുറവാണ്. പോളിങ് ശതമാനം വര്‍ദ്ധിക്കുന്നത് എന്‍ ഡി എ സഖ്യത്തിനും ബി ഡി ജെ എസിനും ഗുണം ചെയ്യുമെന്നും വെള്ളാപ്പളളി പറഞ്ഞു.

English summary
BDJS will turn to become a powerful party with the results of the Assembly polls,says sndp yogam general secretory vellappally nadeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X