കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്വകാര്യ കമ്പനി ... ഗ്രൂപ്പും കോഴയും മാത്രം, ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസിന് എല്‍ഡിഎഫില്‍ അവസരം നല്‍കണം

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡിഎയെ കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും ബിഡിജെഎസും തമ്മിലുളള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. എന്‍ഡിഎയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കാവ്യ തയ്യാറെടുക്കുന്നു...എന്തും നേരിടാന്‍, അവര്‍ നല്‍കിയ ഉപദേശം, ചോദ്യം ചെയ്യല്‍ ഉടന്‍ ?കാവ്യ തയ്യാറെടുക്കുന്നു...എന്തും നേരിടാന്‍, അവര്‍ നല്‍കിയ ഉപദേശം, ചോദ്യം ചെയ്യല്‍ ഉടന്‍ ?

വീണ് കിടക്കുമ്പോള്‍ ചതച്ചരയ്ക്കരുത്... ശ്രീശാന്തിനും ഇതേ അവസ്ഥ, ദിലീപിന്റെ നന്‍മ തിരിച്ചറിയണംവീണ് കിടക്കുമ്പോള്‍ ചതച്ചരയ്ക്കരുത്... ശ്രീശാന്തിനും ഇതേ അവസ്ഥ, ദിലീപിന്റെ നന്‍മ തിരിച്ചറിയണം

1

ബിജെപി സ്വകാര്യ കമ്പനിയായി മാറിക്കഴിഞ്ഞു. ഗ്രൂപ്പും കോഴയും മാത്രമേ ഇപ്പോള്‍ അതിലുള്ളൂ. എന്‍ഡിഎ വിട്ട് ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇടുപക്ഷ ചിന്താഗതിയുള്ളവരാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും. അതുകൊണ്ടു തന്നെ ബിഡിജെഎസിനു ഇടതു മുന്നണിയില്‍ സിപിഎം അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

2

നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്കും എല്‍ഡിഎഫിനും ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

English summary
Vellapally says BDJS should end relation with NDA and join LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X