കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൂപ്പുകൈ' അനുവദിക്കരുത് അത് 'കൈപ്പത്തി'യോട് സാദൃശ്യമുള്ളത്: വിഎം സുധീരന്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത് അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും വിഎം സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ആര് ശ്രമിച്ചാലും അതിനെ ശക്തമായി പ്രതിരോധിക്കും. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ഒരു സംഭവമല്ല, പുതിയ പാര്‍ട്ടികള്‍ കേരളത്തില്‍ ഒരു പുതിയ കാര്യമല്ലെന്നും വന്നപോലെ തന്നെ അവ ഇല്ലാതാകുമെന്നും സുധീരന്‍ പറഞ്ഞു.

vm sudheeran

ആര്‍എസ്എസിനെ വളര്‍ത്താനാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ഭയാശങ്കകളെ തീര്‍ത്തും അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം കേരളത്തോടുള്ള അനീതിയാണ് സുധീരന്‍ പറഞ്ഞു.

എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേനയുടെ ചിഹ്നമായി വെള്ളാപ്പള്ളി നടേശന്‍ കൂപ്പുകൈയെ ആണ് പ്രഖ്യാപിച്ചത്.

English summary
KPCC President V M Sudheeran on Wednesday demanded that BDJS, the the political party floated by SNDP Yogam general secretary Vellappally Natesan, should not be allotted 'folded hand' symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X