കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസ് പിളര്‍പ്പിലേക്ക്; ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേരും, മലപ്പുറത്ത് ചര്‍ച്ച, അന്തംവിട്ട് ബിജെപി

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ബിജെപി കഴിഞ്ഞാല്‍ എന്‍ഡിഎയിലെ പ്രധാന കക്ഷി ബിഡിജെഎസ് ആണ്. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല ദയനീയമായ പ്രകനമാണ് കാഴ്ചവച്ചതും. ബിജെപി പലയിടത്തും പാരവച്ചു എന്ന തോന്നല്‍ ബിഡിജെഎസ് നേതാക്കള്‍ക്കുണ്ട്. തുടര്‍ന്നുള്ള ഭിന്നതയാണ് പുതിയ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ബിഡിജെഎസ് പിളരുന്നു എന്നാണ് പുതിയ വാര്‍ത്ത. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ബിഡിജെഎസിലെ പ്രമുഖര്‍ തീരുമാനിച്ചു. വിവരങ്ങള്‍ ഇങ്ങനെ....

മൊത്തത്തില്‍ ക്ഷീണം

മൊത്തത്തില്‍ ക്ഷീണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങളില്‍ വീണു പോയി എന്ന തോന്നല്‍ ബിഡിജെഎസ് നേതാക്കള്‍ക്കുണ്ട്. ഒരു വാര്‍ഡില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. സ്വതന്ത്രരായി തങ്ങളുടെ പ്രവര്‍ത്തകര്‍ പലയിടത്തും മല്‍സരിച്ചു ജയിച്ചു എന്ന് ബിഡിജെഎസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് മൊത്തത്തില്‍ ക്ഷീണമാണ്.

ബിജെപി ചതിച്ചു

ബിജെപി ചതിച്ചു

ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച ഇടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്തില്ല എന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ബിഡിജെഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപി നേട്ടം കൊയ്യുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും അവഗണിക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം.

ചോദിച്ച സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി

ചോദിച്ച സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിച്ചത് 37 സീറ്റുകളിലാണ്. ഇത്തവണ രണ്ടു സീറ്റുകള്‍ പാര്‍ട്ടി അധികം ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ബിജെപി അറിയിച്ചത്. കഴിഞ്ഞ തവണ മല്‍സരിച്ച അത്ര സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, 20ല്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പുതിയ പാര്‍ട്ടി

വ്യാഴാഴ്ച പുതിയ പാര്‍ട്ടി

എന്‍ഡിഎയിലെ രാഷ്ട്രീയ സാഹചര്യം ഇങ്ങനെ തകിടം മറിഞ്ഞിരിക്കെയാണ് ഒരു വിഭാഗം നേതാക്കള്‍ ബിഡിജെഎസ് വിടാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. വ്യാഴാഴ്ച പുതിയ പാര്‍ട്ടി കൊച്ചിയില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇത് ബിഡിജെഎസിന് മാത്രമല്ല ബിജെപിക്കും തിരിച്ചടിയാണ്. ഇവരെ പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.

മലപ്പുറത്ത് വച്ച് ചര്‍ച്ച

മലപ്പുറത്ത് വച്ച് ചര്‍ച്ച

എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമര്‍, കെകെ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി വരുന്നത് എന്നാണ് സൂചനകള്‍. വ്യാഴാഴ്ച 11 മണിക്ക് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കും. ഈ പാര്‍ട്ടി യുഡിഎഫിനൊപ്പം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. മലപ്പുറത്ത് വച്ച് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ചെന്നിത്തലയുടെ യാത്രയ്ക്കിടെ

ചെന്നിത്തലയുടെ യാത്രയ്ക്കിടെ

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട് വിട്ട് കോഴിക്കോട് ജില്ലയിലേക്ക് കടക്കുകയാണ്. യാത്ര തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് ബിഡിജെഎസ് വിട്ട് പോകുന്ന പുതിയ പാര്‍ട്ടി യുഡിഎഫില്‍ ചേരും. ബിജെപിക്കൊപ്പം ഇനിയും തുടരാന്‍ സാധിക്കില്ലെന്നും പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

രണ്ട് അഭിപ്രായങ്ങള്‍

രണ്ട് അഭിപ്രായങ്ങള്‍

എന്‍ഡിഎയില്‍ നിന്ന് വിട്ടുപോരാന്‍ ബിഡിജെഎസില്‍ നേരത്തെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. എല്‍ഡിഎഫിനൊപ്പം ചേരാമെന്നാണ് വെള്ളപ്പള്ളി നടേശന്‍ നിര്‍ദേശിച്ചതത്രെ. ജയസാധ്യത കണക്കിലെടുത്തായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ വലിയൊരു വിഭാഗത്തിന് യുഡിഎഫിനൊപ്പം ചേരാനിയുരുന്നു താല്‍പ്പര്യം. പാര്‍ട്ടിയുടെ നയങ്ങള്‍ തുടര്‍ന്നു പോകാന്‍ യുഡിഎഫ് ആണ് ഉചിതം എന്നായിരുന്നു ഇവരുടെ നിലപാട്.

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നുകുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

English summary
BDJS split in to two and new party will join UDF- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X