കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം

Google Oneindia Malayalam News

കോട്ടയം: പാലായില്‍ ബിജെപിയുടെ വോട്ടല്ല കുറഞ്ഞത്, എന്‍ഡിഎ മുന്നണിയുടെ വോട്ടാണ്, ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് ഇങ്ങനെയാണ്. ബിഡിജെഎസിനെ ലക്ഷ്യം വെച്ചാണ് പിള്ളയുടെ പ്രസ്താവനയെന്നതില്‍ സംശയമില്ല. ബിഡിജെഎസ് ഇത്തവണ പാലം വലിച്ചെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലും ശക്തമാണ്.

കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?

ഇതോടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ട് നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. അരൂര്‍ സീറ്റിലേക്കായി മൂന്ന് പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം അതേസമയം എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായതോടെ ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള നീക്കത്തിലാണ് ബിഡിജെഎസ് എന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

പാലായില്‍ ഇക്കുറി കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. എന്‍ ഹരിക്ക് ഇത്തവണ ലഭിച്ചത് എട്ടായിരത്തിലധികം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിക്ക് ലഭിച്ചത് 24,821 വോട്ടുകളായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 26,533 വോട്ടുകളും. എന്നാല്‍ ഇത്തവണ ലഭിച്ചത് വെറും 18,044 വോട്ടുകള്‍. പാലായിലെ തിരിച്ചടിക്ക് കാരണം സഖ്യകക്ഷിയായ ബിഡിജെഎസ് വോട്ട് മറിച്ചതാണെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. ഇതോടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബിജെപി തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

 കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

അഞ്ച് മണ്ഡലങ്ങളില്‍ അരൂര്‍ മാത്രമാണ് ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. അവിടേയും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അരൂര്‍ സീറ്റില്‍ മൂന്ന് പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം സഖ്യത്തിനുള്ളില്‍ ഭിന്നത രൂക്ഷമായതോടെ അടുത്ത ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിഡിജെഎസ് ഇടതു മുന്നണിയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്.

 വോട്ട് മറിച്ചു?

വോട്ട് മറിച്ചു?

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വിദേശത്ത് ചെക്ക് കേസില്‍ കുടുങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതും ബിജെപിയുടെ നിസ്സഹകരണവും എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു.ബിജെപി സംസ്ഥാന നേതൃത്വം ഇടപെടുന്നതിന് മുന്‍പ് തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബിജെപി നിലപാടിനെതിരെ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പാലായില്‍ പ്രതിഫലിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്.

 അഭ്യൂഹം ശക്തം

അഭ്യൂഹം ശക്തം

തിരഞ്ഞെടുപ്പില്‍ പാലായില്‍ ബിഡിജെഎസിന്‍റേയും എസ്എന്‍ഡിപിയുടേയും വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചിരുന്നുവെന്ന് മാണി സി കാപ്പനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. വോട്ട് കണക്കുകളും ഇത്തവണ ബിഡിജെഎസിന്‍റെ വോട്ടുകള്‍ എന്‍ ഹരിക്ക് ലഭിച്ചില്ലെന്ന സൂചന നല്‍കുന്നുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റ് ചോദിച്ച് വാങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

സമ്മര്‍ദ്ദ തന്ത്രം?

സമ്മര്‍ദ്ദ തന്ത്രം?

നേരത്തേ അരൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മത്സരിക്കാനില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്. ബിജെപി വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതില്‍ തീരുമാനം ഉണ്ടാകണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലേങ്കില്‍ അരൂരില്‍ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തിരുമാനം.

 അംഗീകരിക്കാതെ അമിത് ഷാ

അംഗീകരിക്കാതെ അമിത് ഷാ

സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും ബിഡിജെഎസ് നേരിടുന്ന അവഗണനയ്ക്ക് പിന്നില്‍ ബിജെപിയാണ് ഉത്തരവാദിയെന്നും ബിഡിജെഎസ് പറയുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ ദില്ലിയില്‍ എത്തി തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് അമിത് ഷായെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് അമിത് ഷാ കൈക്കൊണ്ടത് എന്നാണ് അറിയുന്നത്. ഇതോടെ ആവശ്യമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നുണ്ട്.

 വിമര്‍ശനവുമായി വെള്ളാപ്പള്ളി

വിമര്‍ശനവുമായി വെള്ളാപ്പള്ളി

അതേസമയം വോട്ടു ചോര്‍ച്ചയില്‍ ബിജെപിക്കെതിരെ എസ്ഡിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. പാലായിലെ ജയം ഇടതു സര്‍ക്കാരിന് കിട്ടിയ അംഗീകാരമാണ്. പാലായിലെ വോട്ട് കുറഞ്ഞതിന്‍റെ കാരണം ആദ്യം ബിജെപി പറയട്ടെ. അതിന് ശേഷമാകട്ടെ ബിഡിജെഎസിന്‍റെ വിശദീകരണം. എസ്എന്‍ഡിപി മാത്രമല്ല,പാലാ ബിഷപ്പും മാണി സി കാപ്പനെ പിന്തുണച്ചെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പഴയ തന്ത്രം പുറത്തെടുത്ത് തുഷാര്‍; അമിത് ഷായുമായി കൂടിക്കാഴ്ച! അരൂരില്‍ അറ്റകൈക്കൊരുങ്ങി ബിജെപി

''നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റും; തോൽവിയുടെ കാരണം ഈ 154 വാഗ്ദാനങ്ങൾ''

English summary
BDJS to join LDF? rumors thickens after Pala by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X