കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറെടുക്കവേ വമ്പന്‍ ഡിമാന്‍ഡുമായി ബിഡിജെഎസ്. 39 സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെടും. അതേസമയം ബിജെപി ഇത്രയും സീറ്റുകള്‍ നല്‍കുമോ എന്ന് വ്യക്തമല്ല. അതേസമയം സീറ്റുകള്‍ വെച്ചുമാറാമെന്നും, പക്ഷേ എണ്ണത്തില്‍ കുറവ് വരുത്താനാവില്ലെന്നും ബിഡിജെഎസ് പറയുന്നു.

1

്അതേസമയം ബിഡിജെഎസ്സ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചിരുന്നത്. എന്നാല്‍ ഒരിടത്തും വിജയിച്ചിരുന്നില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ബിഡിജെഎസ് പ്രകടനം മോശമായിരുന്നു. ഇതോടെ ബിജെപി ബിഡിജെഎസ്സിനെ തഴയുമെന്ന സൂചനയാണ് ലഭിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് തുഷാര്‍ തോല്‍വിക്ക് കാരണമായി പറഞ്ഞിരുന്നത്.

ബിജെപിക്കും എന്‍ഡിഎയ്ക്കും കരുത്താവേണ്ട ബിഡിജെഎസ്സ് വലിയ ബാധ്യതയായി മാറുന്നുവെന്നാണ് ബിജെപിയുടെ നേതാക്കള്‍ തന്നെ പറയുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ കേസുകള്‍ കൂടി വന്നതോടെ വലിയ പ്രതിസന്ധിയിലാണ് ബിജെപി. ഇവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ബിജെപി കരുതുന്നു. അതേസമയം നാളെയാണ് തുഷാര്‍ ബിഎല്‍ സന്തോഷുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ജനുവരി അവസാനത്തോടെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുക. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരാനാണ് ബിജെപിയുടെ ആലോചന. ജെപി നദ്ദ കേരള യാത്രയില്‍ പങ്കെടുക്കും. ഫെബ്രുവരിയിലാണ് ഇത് ആരംഭിക്കുക. അതേസമയം മുന്നണി ശക്തിപ്പെടുത്താനുള്ള നടപടികളും കൈക്കൊള്ളണമെന്ന് ബിഡിജെഎസ് ആവശ്യപ്പെടും.

English summary
bdjs will ask 39 seats to bjp in assembly election, thushar will meet bl santhosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X