ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിയ്ക്കും, പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിയ്ക്കുമെന്ന് യോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിയ്ക്കുമെന്ന് പറയുന്ന വെള്ളാപ്പള്ളി താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കൂടി വ്യക്തമാക്കി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആകെയുള്ള 50 സീറ്റുകളില്‍ നാലെണ്ണം ആലപ്പുഴയിലാണെന്നും അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം എന്നീ സീറ്റുകളിലാകും ബിഡിജെഎസ് മത്സരിയ്ക്കുക.

താന്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയാണ്. ഇക്കാര്യം കണക്കിലെടുത്താണ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന തീരുമാനിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്നും വെള്ളാപ്പള്ളി നടേശന്‍. ഇനിയും തനിയ്‌ക്കെതിരെ 15 കേസുകള്‍ പ്രതീക്ഷിയ്ക്കുന്നതായും വെള്ളാപ്പള്ളി.












Click it and Unblock the Notifications