അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ല;എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി...
നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനോട് മാന്യത കാണിച്ചില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും ബിഡിജെഎസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയും ബിഡിജെഎസും സഖ്യമുണ്ടാകുന്നതും, ബിഡിജെഎസ് എന്‍ഡിഎയില്‍ ചേരുന്നതും. ബിഡിജെഎസിനെ കൂട്ടുപിടിച്ച് ഈഴവ വോട്ട് ബാങ്കുകളില്‍ സ്വാധീനം ചെലുത്താമെന്നായിരുന്നു ബിജെപി വിലയിരുത്തിയിരുന്നത്. എന്നാല്‍ കോവളം, ചെങ്ങന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലൊഴിച്ച് മറ്റൊരിടത്തും ബിഡിജെഎസ് പിന്തുണ എന്‍ഡിഎയ്‌ക്കോ ബിജെപിയ്‌ക്കോ ഗുണം ചെയ്തിരുന്നില്ല. കോവളത്തെ എന്‍ഡിഎ-ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മാത്രമാണ് മെച്ചപ്പെട്ട മത്സരം കാഴ്ചവെച്ചത്.

എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല...
ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനോട് മാന്യത കാണിച്ചില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസ് ബിജെപിയുമായി അകലുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.

എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ല...
അടുത്ത കാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി വ്യാപക പ്രചാരണം നടത്തിയ വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത് ശ്രദ്ധേയമാണ്. അതേസമയം, എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്നും, എന്നാല്‍ രാഷ്ട്രീയ അഭിപ്രായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോശം ഭരണകര്‍ത്താക്കള്‍...
അവസരവാദ രാഷ്ട്രീയമാണ് ഇപ്പോഴുള്ളതെന്നും, ആദര്‍ശ രാഷ്ട്രീയമെല്ലാം മരിച്ചുപോയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇന്നത്തെ രാഷ്ട്രീയത്തില്‍ സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഡിജെഎസിന്റെ സമ്മര്‍ദ്ദതന്ത്രം?
സംസ്ഥാനത്തെ എന്‍ഡിഎ നേതാക്കള്‍ ദില്ലിയില്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഈ കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. അതേസമയം, ബിഡിജെഎസിന്റേത് സമ്മര്‍ദ്ദതന്ത്രമാണെന്നാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications