ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎം ഓഫീസില്‍ മരിച്ച നിലയില്‍
പറവൂര്‍: അടുത്തിടെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ്സില്‍ ചേര്‍ന്ന മുന്‍ സിപിഎം അംഗം മരിച്ച നിലയില്‍. വാവക്കാട് സ്വദേശി എം.സി.വേണുവിനെ സിപിഎം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫിസിനോടു ചേര്‍ന്ന റീഡിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണ് വേണു ബിഡിജെഎസ്സില്‍ ചേര്‍ന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേണുവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും സീറ്റ് നല്‍കിയില്ല. ഇതേതുടര്‍ന്നു പാര്‍ട്ടിയോട് അകന്ന വേണു നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു ബിഡിജെഎസില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം വേണു സിപിഎമ്മിലേക്കു തിരികെവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് അസ്വാഭാവിക മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications