Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബന്ധത്തിന് ലൗജിഹാദോ? ഐസിസ് ബന്ധം എന്‍ഐഎ അന്വേഷിക്കും

തിരുവനന്തപുരം: കാസര്‍കോട്, പാലക്കാട് ജില്ലയില്‍ നിന്ന് അഞ്ച് കുടുംബങ്ങള്‍ കാണാതായത് എന്‍ഐഎ അന്വേഷിക്കും. അതേസമയം തിരുവനന്തപുരത്തു നിന്നും ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ ഭര്‍ത്താവിനെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പോലീസിനെതിരെ രംഗത്ത്. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയുമാണ് കാണാതായത്.

കാസര്‍ഗേഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജിലെ അവസാന വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ കാണാതാവുകയായിരുന്നു. നാല് ദിവസം മുമ്പ് പരിചയപ്പെട്ട ഇസ എന്നയാളുമൊത്ത് നിമിഷ പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ നിമിഷ ബുര്‍ഖ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നെന്ന് അമ്മ ബിന്ദു പറഞ്ഞു.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിന്റെ കൂടെ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ കോടതി അനുവദിക്കുകയായിരുന്നെന്ന് അമ്മ വെളിപ്പെടുത്തുന്നു. ഭര്‍ത്താവായ ഇസ തീവ്ര മുജാഹിദ് നിലപാടുള്ള ആളാണെന്ന് വ്യക്തമായിരുന്നെന്നും ബിന്ദു പറയുന്നു.

ദമ്പതികള്‍ ഐസിസില്‍ ചേര്‍ന്നോ?

ദമ്പതികള്‍ ഐസിസില്‍ ചേര്‍ന്നോ?

തിരുവനന്തപുരത്ത് നിന്നും ബിഡിഎസ് വിദ്യാര്‍ത്ഥിനിയെയും ഭര്‍ത്താവിനെയും കാണാതായ സംഭവത്തില്‍ കാണാതായ യുവതിയുടെ മാതാവ് മകള്‍ ഐസിസില്‍ ചേര്‍ന്നോ എന്ന സംശയവുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

യുദ്ധ വീഡിയോകള്‍

യുദ്ധ വീഡിയോകള്‍

കോളേജില്‍ പഠിക്കുന്ന സമയത്ത് കാണാതായ നിമിഷ ഫാത്തിമ ഇസ്ലാമിക് സ്റ്റേറ്റിന്റെതടക്കമുള്ള തീവ്ര സംഘടനകളുടെ യുദ്ധ വീഡിയോകള്‍ കാണുന്നതില്‍ താത്പര്യം കാണിച്ചുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി മാതാവ് ബിന്ദു പറഞ്ഞു.

ഇസ തീവ്ര മുജാഹിദ് നിലപാടുള്ളയാള്‍

ഇസ തീവ്ര മുജാഹിദ് നിലപാടുള്ളയാള്‍

നിമിഷ ഫാത്തിമയുടെ ഭര്‍ത്താവ് തീവ്ര മുജാഹിദ് നിലപാടുള്ളയാളാണെന്ന് അമ്മ ബിന്ദു പറഞ്ഞു. കല്ല്യാണം കഴിഞ്ഞതിന് ശേഷം നിമിഷ കോടതിയിലെത്തിയത് ബുര്‍ഖ ധരിച്ചാണെന്നും മകളെ മതം മാറ്റിയെന്നും അവര്‍ വ്യക്തമാക്കി.

ക്രിസ്ത്യാനി മുസ്ലീമായി

ക്രിസ്ത്യാനി മുസ്ലീമായി

ഇസ ക്രിസ്ത്യാനിയായിരുന്നു. ബെക്‌സര്‍ വിന്‍സെന്റ് എന്ന പേരുള്ള യുവാവ് പിന്നീട് ഇസ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

സഹോദരനും മതം മാറി

സഹോദരനും മതം മാറി

ഇസയുടെ സഹോദരന്‍ എറണാകുളത്ത് നിന്ന് അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായരുന്നു. പിന്നീട് മുസ്ലീം മതത്തിലേക്ക് മാറ്റുകയായിരുന്നു.

പോലീസ് അന്വേഷിച്ചില്ല

പോലീസ് അന്വേഷിച്ചില്ല

ഇസ സ്വന്തം പേരിലുള്ള ഒന്നര കോടിയുടെ സ്വത്ത് രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഈ വിവരം പോലീസില്‍ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ നത്തിയെല്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു.

എഡിജിപിയെ നേരില്‍ കണ്ടു

എഡിജിപിയെ നേരില്‍ കണ്ടു

മുസ്ലീം മതത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് സംശയമുള്ള എല്ലാ കാര്യങ്ങളും എഡിജിപി ബി സന്ധ്യയെ നേരിട്ട് കണ്ട് പറഞ്ഞിരുന്നെന്ന ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അന്വേണങ്ങളൊന്നും ഉണ്ടായില്ല.

ബന്ധപ്പെട്ടിരുന്നു

ബന്ധപ്പെട്ടിരുന്നു

ജൂണ്‍ വരെ നിമിഷ അമ്മയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. വാട്‌സ് ആപ്പ് വഴിയാണ് ബന്ധപ്പെട്ടിരുന്നത്. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിന്ദു പറഞ്ഞു.

അവസാന സന്ദേശം

അവസാന സന്ദേശം

ബിസിനസ് ആവശ്യത്തിന് ശ്രീലങ്കയിലേക്ക് പോകുന്നുവെന്നാണ് അവസാന സന്ദേശമായി ബിന്ദുവിന് ലഭിച്ചത്. ഇന്ത്യന്‍ നമ്പറുകളൊന്നും കിട്ടാത്ത സ്ഥലത്താണ് തങ്ങളെന്നും അവസാന വോയിസ് സന്ദേശത്തില്‍ പറയുന്നു.

രാജ്യ ദ്രോഹിയെന്ന് മുദ്ര കുത്തില്ലായിരുന്നു

രാജ്യ ദ്രോഹിയെന്ന് മുദ്ര കുത്തില്ലായിരുന്നു

പരാതി കൊടുത്തപ്പോള്‍ തന്നെ പോലീസ് കാര്യമായി ഇടപ്പെട്ടിരുന്നെങ്കില്‍ തന്റെ മകള്‍ ഒരു രാജ്യദ്രോഹി എന്ന നിലയില്‍ അറിയപ്പെടില്ലായിരുന്നെന്ന് ബിന്ദു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+