പാകിസ്ഥാൻ വിടുന്ന ചൈനീസ് റോക്കറ്റ് പോലെ ആകാതെ ശ്രദ്ധിക്കുക.. ട്രോളി സന്തോഷ് പണ്ഡിറ്റ്
കള്ളവോട്ട് വിവാദം എല്ലാ രാഷ്ട്രീയ പാർട്ടികളെയും പിടിച്ചു കുലുക്കിയിരിക്കുകയാണ്. ബിജെപിക്കേതിരെ രാഹുൽ ഗാന്ധി തുടങ്ങി വെച്ച ആക്രമണം ഇപ്പൊൾ ബിജെപി തിരിച്ചും പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു.
കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലും കള്ള വോട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. അതിനിടെ വിവാദത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.
കള്ള വോട്ട് വിവാദം ഉണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടികൾ, പാകിസ്ഥാൻ വിടുന്ന ചൈനീസ് റോക്കറ്റ് പോലെ ആകാതെ ശ്രദ്ധിക്കുക..
കള്ള വോട്ട് ചേർക്കലും, കുത്തലും, ഇലക്ഷനിൽ പലതരം അട്ടിമറികൾ, ബൂത്ത് പിടിച്ചെടുക്കൽ, ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കൃത്രിമായി നൽകി വോട്ട് വാങ്ങുക, മണ്ഡലം, വാർഡ് പുനർ നിർണയം നടത്തി സ്ഥാനർത്ഥികളെ ജയിപ്പിക്കുവാൻ ശ്രമിക്കുക etc ഒക്കെ പണ്ട് മുതലേ ഇന്ത്യയിൽ എല്ലായിടത്തും അറിഞ്ഞും അറിയാതെ ചെറിയ രീതിയിൽ നടക്കുന്നതാണ്..ഇനിയെങ്കിലും പൗരത്വ ഭേദഗത്തി ബില്ല് പ്രാക്റ്റിക്കൽ ആക്കി കള്ള വോട്ട് തടയുക.
ഇതിനു പരിഹാരം വോട്ടേഴ്സ് ലിസ്റ്റ് ആധാറുമായി ലിങ്ക് ചെയ്യുക. ഫിംഗർ സ്കാനിലൂടെ ജനങ്ങൾ വോട്ട് ചെയ്യണം. അങ്ങനെ ചെയ്താൽ ഒരാളിന്റെ വോട്ട് മറ്റൊരാൾക്ക് ചെയ്യാൻ സാധിക്കുകയുമില്ല. ഈ രീതി നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷനെ കഴിയണം. ഒരാളുടെ വോട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ പഴയ സ്ഥലത്തെ വോട്ട് ഓട്ടോമാറ്റിക്ക് ആയി ക്യാൻസൽ ചെയ്യുകയും വേണം. വോട്ട് ചെയ്യുമ്പോൾ CCTV നിർബന്ധം ആക്കുക..മൊബൈലിൽ otp വരുന്ന രീതിയും പരീക്ഷിക്കാം.
വോട്ടേഴ്‌സ് ലിസ്റ്റിൽ എത്ര കള്ള പേര് വരുന്നു എന്നതല്ല, അവരിൽ എത്ര പേര് വോട്ട് ചെയ്തിരുന്നു എന്നാണ് അറിയേണ്ടത് വോട്ടേഴ്‌സ് ലിസ്റ്റിലെ ഇത്തരം തട്ടിപ്പ് ഇലക്ഷന് മുമ്പ് തന്നെ കണ്ട് പിടിക്കേണ്ടത് രാഷ്ട്രീയ പാർട്ടിയുടെ ഓരോ പ്രദേശത്തെയും ഏജന്റ് മാരാണ്. പക്ഷെ തീരെ ആത്മാർഥത ഇല്ലാത്ത പല രാഷ്ട്രീയ പാർടി ഏജന്റ്മാർ അത് ശ്രദ്ധിക്കുക. ചിലർ എതിർ പാർട്ടിയിൽ നിന്നും കൈക്കൂലി വാങ്ങി ഇത്തരം തട്ടിപ്പിന് ഫുൾ പിന്തുണ കൊടുക്കുന്നു.. അതാണ് കള്ള വോട്ടിന്റെ ബെയിസ്..
ഒരാൾക്ക് രണ്ടു വീടുണ്ടെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കാം. ഒരു സ്ഥലത്ത് തന്നെ വോട്ട് ചെയ്യാൻ പറ്റൂ. അതല്ല രണ്ട് സ്ഥലത്തും വോട്ട് ചെയ്യുന്നു എങ്കിൽ അത് പോളിംഗ് ഓഫീസറുടെയും ബൂത്ത് ഏജന്റ്മാരുടെയും കഴിവുകേടാണ്
1980 ലിൽ നടന്ന കള്ള വോട്ടും,ഇത്രയും കാലം നടന്ന മറ്റു തട്ടിപ്പുകളും ഇനിയെങ്കിലും മറന്നു,
ഇനി വരുന്ന ഇലക്ഷൻ എങ്കിലും കൂടുതൽ ശ്രദ്ധിക്കുക.
(വാൽ കഷ്ണം...കേരളത്തിൽ വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നത് റെവെന്യൂ വകുപ്പാണ്.. ആരെങ്കിലും അനർഹർ അതിൽ കടന്നു കൂടിയെങ്കിൽ അതിനു ആ വകുപ്പ് മറുപടി പറയേണ്ടി വരും. ഏതെങ്കിലും ഒരാൾ കള്ള വോട്ട് ചെയ്‌താൽ (ഇത്രയും ഡിജിറ്റൽ വത്കരിക്കപ്പെട്ട യുഗത്തിൽ ) അതിനു ഉത്തരവാദിത്വം ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് അല്ല.. അത് ഇലക്ഷന് കമ്മീഷന്റെ പരാജയം ആയി കാണേണ്ടി വരും )












Click it and Unblock the Notifications