Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണൽ ദിവസം ജാഗ്രത പുലർത്തുക; ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസം എല്ലാവരും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്ന് നേമത്തെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി. ആഹ്ളാദ പ്രകടനങ്ങളും കൂട്ടംചേരലും ഒഴിവാക്കണം. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടും. സ്വാഭാവികമായും ആഹ്ളാദവും ആവേശവും നമ്മിൽ വന്ന് നിറയുന്ന നിമിഷങ്ങളാണ് അത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് 19 മഹാമാരി നമ്മുടെ നാട്ടിൽ പടർന്ന് കൊണ്ടേയിരിക്കുകയാണ്. നമ്മുടെ സർക്കാർ അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പ്രാധാന്യത്തോടെ നിർവ്വഹിക്കുന്ന സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വോട്ടെണ്ണൽ ദിവസം ജാഗ്രത പുലർത്തുക. ആഹ്ളാദ പ്രകടനങ്ങളും കൂട്ടംചേരലും ഒഴിവാക്കുക

പ്രിയപ്പെട്ടവരെ നാളെ വോട്ടെണ്ണലാണ്. നമ്മൾ വലിയ വിജയം നേടും. സ്വാഭാവികമായും ആഹ്ളാദവും ആവേശവും നമ്മിൽ വന്ന് നിറയുന്ന നിമിഷങ്ങളാണ് അത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് 19 മഹാമാരി നമ്മുടെ നാട്ടിൽ പടർന്ന് കൊണ്ടേയിരിക്കുകയാണ്. നമ്മുടെ സർക്കാർ അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പ്രാധാന്യത്തോടെ നിർവ്വഹിക്കുന്ന സമയമാണ്. സർക്കാരിനൊപ്പം നിന്ന് നമ്മളും ആ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ദിവസങ്ങളാണിത്.

v sivankutty

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

നാടിനോടും ജനങ്ങളോടും ഉള്ള നമ്മുടെ ഉത്തരവാദിത്തം മറന്ന് കൊണ്ടുള്ള യാതൊരു ആവേശ പ്രകടനങ്ങൾക്കും പ്രിയപ്പെട്ട സഖാക്കൾ തയ്യാറെടുക്കരുത്. നാളത്തെ വലിയ വിജയത്തിന്റെ ആവേശത്തിൽ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ വൃഥാവിലാകാൻ പാടില്ല. നല്ല ജാഗ്രത പുലർത്താൻ നമ്മൾ തയ്യാറാകണം. ആഹ്ളാദ പ്രകടനങ്ങളോ , കൂട്ടം കൂടലോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഫലം എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നു തന്നെ കാണാൻ തയ്യാറാകണം. നാളത്തെ സുപ്രഭാതം നമുക്കുള്ളതാണ് , നമുക്കൊരുമിച്ച് മുന്നേറാം .

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Ramesh Chennithala talks about Exit Polls | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+