കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂര്‍ വിഷയത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സിപിഎം! ജയരാജന്‍റേത് അച്ചടക്കലംഘനം

  • By
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിപിഎം. ആന്തൂര്‍ വിഷയം പൊതുവേദികളില്‍ ഇനി ചര്‍ച്ചയാകരുതെന്നാണ് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ നിലപാട് വിവാദമായതോടെയാണ് കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

cpmjayaraj

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന സമിതിയുടെ നിലപാട്. സര്‍ക്കാരും ഇതേ നിലപാടാണ് സഭയില്‍ ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജനും സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതുവരെ അന്വേഷണത്തില്‍ ശ്യാമളയുടെ ഭാഗത്ത് വീഴ്ചപറ്റിയിട്ടില്ലെന്നാണ് നിഗമനം എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

അതേസമയം ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നാണ് പി ജയരാജന്‍ ആവര്‍ത്തിച്ചത്. നേരത്തേ പരസ്യ പ്രസ്താവന നടത്തിയ പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു. ജയരാജന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ജയരാജന്‍റെ പ്രസ്താവന ചര്‍ച്ചയായില്ല.

സംസ്ഥാന സമിതിയുടെ നിലപാട് അവഗണിച്ചാല്‍ അക്കാര്യം ചര്‍ച്ച ചെയേണ്ടത് സെക്രട്ടറിയേറ്റാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സമിതിയുടെ നിലപാട് മറികടക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണ് പാര്‍ട്ടി പതിവെങ്കിലും പി ജയരാജന്‍റെ കാര്യത്തില്‍ നടപടി ആലോചിച്ച് മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

<strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്</strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

English summary
Be silent about Anthoor issue, says CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X