ബീക്കണ്‍ ലൈറ്റ് ഒഴിവാക്കും;മന്ത്രി വാഹനങ്ങളില്‍ കേരളസ്‌റ്റേറ്റ് നമ്പര്‍ ഇനിയില്ല,പകരം സാധാരണ നമ്പര്‍
നിലവിലെ നമ്പര്‍പ്ലേറ്റുകള്‍ക്ക് പകരം മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന രീതിയിലുള്ള സാധാരണ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അടക്കം എല്ലാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യും. എന്നാല്‍ പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
വിഐപി സംസ്‌ക്കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന കേരള സ്‌റ്റേറ്റ് നമ്പര്‍പ്ലേറ്റുകള്‍ നീക്കം ചെയ്യാനും തീരുമാനിച്ചു.

നിലവിലെ നമ്പര്‍പ്ലേറ്റുകള്‍ക്ക് പകരം മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന രീതിയിലുള്ള സാധാരണ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മെയ് ഒന്നിനകം രാജ്യത്ത് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഗവര്‍ണര്‍ പി സദാശിവവും, ധനമന്ത്രി തോമസ് ഐസക്കും നേരത്തെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications