Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുലേഖ മമ്മൂട്ടിയെ കുടുക്കുമോ? കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

കല്‍പ്പറ്റ: സിനിമാതാരം കാവ്യാമാധവനു പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും വിവാദങ്ങളുടെ കുരുക്കിലേക്ക്. ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. സൗന്ദര്യം വെക്കാന്‍ ടിപ്‌സ് പറഞ്ഞു തന്നതാണോ മമ്മൂട്ടി ചെയ്ത കുറ്റം..? അതോ മമ്മൂട്ടിയെ പോലെ സൗന്ദര്യം ലഭിക്കുമെന്ന് വിചാരിച്ചതോ..? എന്തായാലും ഇന്ദുലേഖ മമ്മൂട്ടിക്ക് നല്ല പണി തന്നെ കൊടുത്തു.

മമ്മൂട്ടി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പറഞ്ഞു തന്ന ഇന്ദുലേഖ മമ്മൂട്ടിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ഇന്ദുലേഖ ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയിട്ടില്ലെന്ന് പറഞ്ഞാണ് വയനാട് സ്വദേശി കേസ് കൊടുത്തിരിക്കുന്നത്. സോപ്പ് തേച്ച് കുടുംബം വെളുത്തതല്ലാതെ ശരീരം വെളുത്തില്ലത്രേ.. പരസ്യത്തിലൂടെ ഇന്ദുലേഖ കമ്പനിയും മമ്മൂട്ടിയും ജനങ്ങളെ പറ്റിച്ചു എന്നാണ് പറയുന്നത്. സിനിമാതാരങ്ങള്‍ വിവാദങ്ങളില്‍ നിന്നും കുരുക്കിലേക്കാണ് പോകുന്നത്.

മമ്മൂട്ടിയെ പോലെ സൗന്ദര്യം വെക്കുന്നില്ല

മമ്മൂട്ടിയെ പോലെ സൗന്ദര്യം വെക്കുന്നില്ല

സോപ്പ് തേച്ച് മമ്മൂട്ടിയെപോലെ സൗന്ദര്യം വേണം എന്നു പറഞ്ഞാല്‍ ശരിയാകുമോ..? എന്നാല്‍,പരാതിക്കാരന്റെ ഭാഗത്തും ശരിയുണ്ട്. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും എന്നാണല്ലോ മമ്മൂക്ക പരസ്യത്തിലൂടെ പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച മാനന്തവാടി സ്വദേശി കെ.ചാത്തു മാസങ്ങളായി ഇന്ദുലേഖ തേക്കുന്നു. ഇതുവരെ തന്റെ സൗന്ദര്യം കൂടിയിട്ടില്ലെന്ന് പറഞ്ഞാണ് ചാത്തു വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

മമ്മൂട്ടി കോടതിയില്‍ ഹാജരാകുമോ?

മമ്മൂട്ടി കോടതിയില്‍ ഹാജരാകുമോ?

സംഭവം എന്തൊക്കെയായാലും മെഗാസ്റ്റാര്‍ മമ്മൂട്ടി കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നാണ് സൂചന. പരാതി സ്വീകരിച്ച കോടതി സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിരിക്കുകയാണ്.

കബളിപ്പിക്കപ്പെട്ടു

കബളിപ്പിക്കപ്പെട്ടു

മാസങ്ങളായി സോപ്പ് ഉപയോഗിച്ച താന്‍ കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തന്റെ കൈയ്യില്‍ നിന്നും 50,000 രൂപയോളം സോപ്പിനായി ചെലവഴിച്ചുവെന്നും പറയുന്നു. ഈ 50,000 രൂപ തിരികെ കിട്ടണമെന്നാണ് പറയുന്നത്.

മമ്മൂട്ടിക്ക് സൗന്ദര്യം ഒരു ശാപമായോ?

മമ്മൂട്ടിക്ക് സൗന്ദര്യം ഒരു ശാപമായോ?

മമ്മൂട്ടിയുടെ സൗന്ദര്യം എല്ലായിടത്തും ചര്‍ച്ചാവിഷയമാണ്. പ്രായം കൂടുതോറും സൗന്ദര്യം കൂടുകയാണല്ലോ മമ്മൂട്ടിക്ക്. ഇതുവരെ സൗന്ദര്യം ഒരു തലവേദനയായി കാണില്ല മമ്മൂട്ടിക്ക്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിക്കും സൗന്ദര്യം ഒരു ശാപമാകുമോ എന്നു പറയേണ്ടി വരും. പരസ്യക്കാര്‍ മമ്മൂട്ടിയുടെ സൗന്ദര്യം മുന്‍നിര്‍ത്തി പല ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കുന്നുമുണ്ട്.

പരസ്യങ്ങളുടെ തന്ത്രങ്ങള്‍

പരസ്യങ്ങളുടെ തന്ത്രങ്ങള്‍

സത്യത്തില്‍ പരസ്യക്കാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റുപോകാന്‍ പല തന്ത്രങ്ങളും ഇറക്കാറുണ്ട്. ഇതൊക്കെ കേട്ട് വിശ്വസിച്ച് ഉപയോഗിക്കുന്ന ജനങ്ങളല്ലെ വിഡ്ഢികള്‍. പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളെ പറഞ്ഞിട്ട് എന്തുകാര്യം. ചിലപ്പോള്‍ അവര്‍ പോലും ആ ഉത്പന്നം ഉപയോഗിക്കുന്നുണ്ടാകില്ല.

സിനിമാതാരങ്ങള്‍ പരസ്യാഭിനയം നിര്‍ത്തേണ്ടിവരും

സിനിമാതാരങ്ങള്‍ പരസ്യാഭിനയം നിര്‍ത്തേണ്ടിവരും

കമ്പനികള്‍ നല്‍കുന്ന ഗുണങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തലവേദനയാകുന്നത് ഇപ്പോള്‍ താരങ്ങള്‍ക്കാണ്. മിക്ക പരസ്യങ്ങളും ഇറക്കുന്നത് താരങ്ങളെ വെച്ചാണല്ലോ...സംഗതികളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ താരങ്ങള്‍ പരസ്യ പണി നിര്‍ത്തേണ്ടി വരും.

കാവ്യയ്ക്കു പിന്നാലെ മമ്മൂട്ടി, ഇനിയാര്?

കാവ്യയ്ക്കു പിന്നാലെ മമ്മൂട്ടി, ഇനിയാര്?

നിറപറ കാവ്യയ്ക്കു പണി കൊടുത്തതിനു പിന്നാലെയാണ് മമ്മൂട്ടിക്കും പണി കിട്ടിയത്. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന നിറപറയുടെ കറിപൗഡറിലെല്ലാം മായമാണെന്നായിരുന്നു കണ്ടെത്തല്‍. തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശ വാദങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ചതിന് കാവ്യ മാധവനെതിരെ കേസെടുക്കാമോ എന്ന ചര്‍ച്ച തുടരുകയാണ്. കാവ്യയ്ക്കും മമ്മൂട്ടിക്കും പരസ്യങ്ങള്‍ പണി കൊടുത്തു. ഇനി അടുത്തത് ആരാകും കുടുങ്ങാന്‍ പോകുന്നത് എന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+