ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു, പാര്‍ലറിനെതിരെ ബന്ധുക്കള്‍
നെടുമങ്ങാട്: ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് ആനാട് സ്വദേശിനിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. ബ്യൂട്ടി പാര്‍ലറിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ആനാട് സ്വദേശിയായ ചിത്ര(23)യാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായ പ്രശന്ങ്ങള്‍ ചിത്രയെ മാനസികമായ അലട്ടിയരുന്നതായി ബന്ധുക്കള്‍ പറയുന്നു. അഭിലാഷാണ് ചിത്രയുടെ ഭര്‍ത്താവ്. ഭര്‍തൃ ഗൃഹത്തിലാണ് ചിത്ര തൂങ്ങി മരിച്ചത്. ഭര്‍ത്താവ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്ര തൂങ്ങി മരിച്ചത്. ദാമ്പത്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.

പുലിപ്പാറയിലെ ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായിരുന്നു ചിത്ര. ആനന്ദ് നെടുമങ്ങാട് ഒരു ജൂവല്ലറിയിലെ സ്വര്‍ണപ്പണിക്കാരനാണ് ആനന്ദ്. മൂന്ന് വയസ് പ്രായമുള്ള കുട്ടിയുണ്ട് ദമ്പതിമാര്‍ക്ക്. മുരുകന്‍ ആചാരിയുടേയും തങ്കമണിയുടേയും മകളാണ് ചിത്ര.












Click it and Unblock the Notifications