കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ്; രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആശ്യപ്പെടും
കൊച്ചി: ആധോലോക നായകൻ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. വി പൂജാരിയെ വിട്ട് കിട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ഇന്റർപോൾ ലെയ്‌സൺ ഓഫിസർക്ക് അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയൻ പറഞ്ഞു. കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതികളായ സിനിമ നിർമാതാവ് അജാസും, കാസർഗോഡ് സ്വദേശി മോനായിയും ഇപ്പോഴും ഒളിവിലാണ്.
സൗത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച രവി പൂജാരി നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ്. രാജ്യത്ത് 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. ഇതിൽ നൂറോളം കേസുകൾ കർണാടകയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഫ്രിക്കയിലെ സെനഗലിൽ ഒരു തട്ടി്പ് കേസിലായിരുന്നു രവി പൂജാരി അറസ്റ്റിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായായണ് രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വെടിവയ്പ് സംഭവത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് സെനഗലിൽ ഇയാൾ അറസ്റ്റിലായിരുന്നു.
എന്നാൽ താൻ ആന്റണി ഫർണാണ്ടസാണ്, രവി പൂജാരി അല്ല എന്ന വാദമുന്നയിച്ചാണ് ജാമ്യത്തിലിറങ്ങിയത്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 വർഷം ഡിസംബർ 15നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നെയിൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിന് നേർക്ക് വെടിവെപ്പ് നടന്നത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമായിരുന്നു വെടിയുതിർത്തത്. ഇരുപത്തഞ്ച് കോടി ആവശ്യപ്പെട്ട് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീന മരിയ പോൾ പരാതിപ്പെട്ടിരുന്നു. കർണാടകയിൽ മാത്രം നൂറോളം കേസുകളുണ്ട് രവി പൂജാരിയുടെ പേരിൽ. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് വിധേയമാണ്. ഗുജറാത്തിൽ എഴുപതോളം കേസുകളും രവി പൂജാരിക്കെതിരെ രജിസ്റ്റ്‍ ചെയ്തിട്ടുണ്ട്.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications