കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ്; രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആശ്യപ്പെടും

Google Oneindia Malayalam News

കൊച്ചി: ആധോലോക നായകൻ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. വി പൂജാരിയെ വിട്ട് കിട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ഇന്റർപോൾ ലെയ്‌സൺ ഓഫിസർക്ക് അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയൻ പറഞ്ഞു. കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതികളായ സിനിമ നിർമാതാവ് അജാസും, കാസർഗോഡ് സ്വദേശി മോനായിയും ഇപ്പോഴും ഒളിവിലാണ്.

സൗത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച രവി പൂജാരി നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ്. രാജ്യത്ത് 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. ഇതിൽ നൂറോളം കേസുകൾ കർണാടകയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഫ്രിക്കയിലെ സെനഗലിൽ ഒരു തട്ടി്പ് കേസിലായിരുന്നു രവി പൂജാരി അറസ്റ്റിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

Ravi Pujari

ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായായണ് രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വെടിവയ്പ് സംഭവത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് സെനഗലിൽ ഇയാൾ അറസ്റ്റിലായിരുന്നു.

എന്നാൽ താൻ ആന്റണി ഫർണാണ്ടസാണ്, രവി പൂജാരി അല്ല എന്ന വാദമുന്നയിച്ചാണ് ജാമ്യത്തിലിറങ്ങിയത്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 വർഷം ഡിസംബർ 15നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നെയിൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിന് നേർക്ക് വെടിവെപ്പ് നടന്നത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമായിരുന്നു വെടിയുതിർത്തത്. ഇരുപത്തഞ്ച് കോടി ആവശ്യപ്പെട്ട് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീന മരിയ പോൾ പരാതിപ്പെട്ടിരുന്നു. കർണാടകയിൽ മാത്രം നൂറോളം കേസുകളുണ്ട് രവി പൂജാരിയുടെ പേരിൽ. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺ‌ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് വിധേയമാണ്. ഗുജറാത്തിൽ എഴുപതോളം കേസുകളും രവി പൂജാരിക്കെതിരെ രജിസ്റ്റ്‍ ചെയ്തിട്ടുണ്ട്.

English summary
Beauty parlour gun fire case; Crime branch to seek Ravi Pujari's custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X