കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിപോയവര്‍ക്ക് പുതിയ അനുഭവമായി കിടപ്പ് രോഗികളുടെ സംഗമം

  • By Sreejith Kk
Google Oneindia Malayalam News

വടകര :ജീവിതം കൈവിട്ട് പോയെന്ന് കരുതിയവർക്ക് പ്രത്യാശ പകർന്ന് കിടപ്പ് രോഗികളുടെ ഒത്തുചേരൽ. മണിയൂര്‍ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി'പരിരക്ഷ' പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികളുടെ സംഗമം സംഘടിപ്പിച്ചു.മണിയൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം പരിസരത്ത് പ്രസിഡന്റ് എംജയപ്രഭ ഉദ്ഘാടനം ചെയ്തു. തന്റേതല്ലാത്ത കാരണങ്ങളാല്‍ വീടിന്റെ നാലുചുമരുകള്‍ക്കിടയില്‍ ഒതുങ്ങിപോയവര്‍ക്ക് പുതിയ അനുഭവമായി സംഗമം മാറി.

bed

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40ല്‍ അധികം കിടപ്പുരോഗികളും
കുടുംബാഗംങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ജീവിത വഴിയിൽ പ്രത്യാശ പകരുന്ന നിരവധി ചർച്ചകളും പ്രഭാഷണങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഇരുട്ടിന്റെ ലോകത്ത് നിന്ന് പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് എത്തിയതിന്റെ ആഗ്ലാദവും അവർ പങ്കുവെച്ചു.വൈ പ്രസിഡന്റ് പി ബാലന്‍
അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷമാരായ ടി ഗിത, പിടികെ രമ,
പഞ്ചായത്തംഗങ്ങളായ കെപി കുഞ്ഞിരാമന്‍, ആര്‍ഒ മൊയ്തീന്‍, മെഡിക്കല്‍
ഓഫീസര്‍ ഡോ. അബ്ദുള്‍ റാസിക്ക്, വിജയന, ടിസി ശശി, ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ കെകെ ബാബു, പിഎച്ച്എന്‍ പികെ സുമതി സംസാരിച്ചു.

ഞെരുക്കം തീരും; കുറുവങ്ങാട് ഐടിഐയില്‍ പുതിയ ക്ലാസ് മുറികളും കോഴ്‌സുകളും തുടങ്ങുമെന്ന് മന്ത്രിഞെരുക്കം തീരും; കുറുവങ്ങാട് ഐടിഐയില്‍ പുതിയ ക്ലാസ് മുറികളും കോഴ്‌സുകളും തുടങ്ങുമെന്ന് മന്ത്രി

English summary
bed ridden patients meets in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X