Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ പൊലീസ് അക്കാദമിയിലും ബീഫ് നിരോധിച്ചു? എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തൃശൂരിലെ പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എംബി രാജേഷ് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അക്കാദമിയില്‍ ബീഫ് വിളമ്പുന്നില്ലെന്നും ഇവിടത്തെ ഭക്ഷണ മെനുവില്‍ നിന്നും ബീഫിനെ ഒഴിവാക്കിയിരിയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ആര്‍എസ്എസിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനം എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ തന്നെ അക്കാദമിയില്‍ ബീഫ് നിരോധിച്ച കാര്യം വ്യക്തമാകും. സംസ്ഥാനം ഭരിയ്ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ തലകുനിയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും എംബി രാജേഷ് എംബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

MB Rajesh

എറണാകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയ്ക്ക് നേരെയുണ്ടായ ഭീഷണിയെ പൊലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിയ്ക്കാതിരുന്നതും ഇതൊടൊപ്പം ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നിലപാട് പൊലീസിലും അടിച്ചേല്‍പ്പിയ്ക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിയ്ക്കാനും ഉടന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ...

Posted by M.B. Rajesh on Monday, November 2, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+