ബീഫ് വില്‍ക്കാന്‍ ബിജെപി നേതാക്കള്‍; മോദി അറിഞ്ഞോ? ഗോ സംരക്ഷകരേ ഇതിലേ...
ബീഫിന്റെയും പശു സംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്ത് 28 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ 24 പേര്‍ മുസ്ലിംകളാണെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
തൃശൂര്‍: രാജ്യത്ത് ഇന്ന് പ്രധാന ചര്‍ച്ചാ വിഷയമാണ് ബീഫും ഗോരക്ഷയും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബീഫ് നിരോധനത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ബിജെപി നേതാക്കള്‍ ബീഫ് വില്‍ക്കാന്‍ പ്രത്യേക സഹകരണ സംഘമുണ്ടാക്കിയെന്നാണ് വാര്‍ത്ത. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഉള്‍പ്പെടുന്ന സംഘമാണിതിന് പിന്നിലെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാട്ടിറച്ചി മല്‍സ്യ ഉല്‍പാദന, വില്‍പ്പന വിപണന സഹകരണ സംഘമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് നാഗേഷിനെ കൂടാതെ സെക്രട്ടറി ടിഎസ് ഉല്ലാസ് ബാബു, ബിഎംഎസ് ജില്ലാസെക്രട്ടറി പിവി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹകരണ സംഘം.
തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് സംഘത്തിന്റെ ഓഫീസ്. മല്‍സ്യ-മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരിച്ച സംഭരണ സംവിധാനം തുടങ്ങാനും മാംസാവശിഷ്ടം കൃഷി ആവശ്യത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്.
മാട്ടിറച്ചിയും മല്‍സ്യവും സംസ്‌കരിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ സംഘം വില്‍പ്പന നടത്തും. ഉല്‍സവ കാലത്ത് വിതരണം വ്യാപകമാക്കാനും സംവിധാനമൊരുക്കാന്‍ സംഘത്തിന് തീരുമാനമുണ്ട്. നാഗേഷ് ആണ് സംഘത്തിന്റെ പ്രൊമോട്ടറെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബീഫിന്റെയും പശു സംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്ത് 28 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ 24 പേര്‍ മുസ്ലിംകളാണെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് 97 ശതമാനം ആക്രമണങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications