കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറിയെന്ന് പറഞ്ഞ് ബീഫ് കട്ലറ്റ് കഴിപ്പിച്ചതായി ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ! സംഭവം ആലപ്പുഴയിൽ...

കുസാറ്റിന് കീഴിലെ ആലപ്പുഴ പൂളിങ്കുന്ന് എൻജിനീയറിങ് കോളേജിലാണ് സംഭവം.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഉത്തേരന്ത്യൻ വിദ്യാർത്ഥികളെ കോളേജ് അധികൃതർ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കുസാറ്റിന് കീഴിലെ ആലപ്പുഴ പൂളിങ്കുന്ന് എൻജിനീയറിങ് കോളേജിലാണ് സംഭവം. കോളേജിൽ നടന്ന സെമിനാറിൽ ചായക്കൊപ്പം ബീഫ് കട്ലറ്റ് നൽകിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..മലപ്പുറത്തെ ചരിത്ര ജുമുഅയ്ക്ക് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ കൊല്ലുമെന്ന് ഭീഷണി! വിമർശനം വേണ്ടെന്ന്..

ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...

കഴിഞ്ഞദിവസം കോളേജിലെ സെമിനാറിൽ പങ്കെടുത്ത മെക്കാനിക്കൽ വിദ്യാർത്ഥി ബീഹാർ സ്വദേശി അങ്കിത് കുമാർ, കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഹിമാംശു കുമാർ എന്നിവരാണ് ബീഫ് കഴിപ്പിച്ചെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. വെജ് കട്ലറ്റാണെന്ന് പറഞ്ഞാണ് ബീഫ് കട്ലറ്റ് കഴിപ്പിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബീഫ് കട്ലറ്റ് കഴിപ്പിച്ചതിന് പുറമേ കോളേജിലെ സരസ്വതി പൂജ തടസപ്പെടുത്താൻ പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും ഇവരുടെ പരാതിയിൽ പറയുന്നു.

cutlet

സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും, ഹിന്ദു ഐക്യ വേദിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിദ്യാർത്ഥികളുടെ ആരോപണം തെറ്റാണെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. സ്വകാര്യ ബാങ്കിങ് സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണ് ബീഫ് കട്ലറ്റ് വിതരണം ചെയ്തതെന്നും ഇത് കോളേജിന്റെ അറിവോടെയല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....

English summary
beef cutlet controversy in an engineering college in alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X