ചുംബന സമരവും ബീഫ് ഫെസ്റ്റും ശരിയായ മാര്‍ഗങ്ങളല്ലെന്ന് ടി. പത്മനാഭന്‍
കോഴിക്കോട്: ചുംബന സമരവും ബീഫ് ഫെസ്റ്റിവെലും പ്രതിഷേത്തിന്റെ ശരിയായ മാര്‍ഗങ്ങളല്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. വ്യവസ്ഥിതികളോട് കലഹിക്കുന്ന പുതിയ സമര രീതികളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഫ് നിരോധനത്തെ എതിര്‍ക്കുന്നു. എന്നാല്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയല്ല വേണ്ടത്. അതിന് മറ്റുപല രൂപവും രീതിയും കണ്ടുപിടിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബീഫ് ഫെസ്റ്റിവെല്ലിനെപ്പോലെ ചംബന സമരവും പ്രതിഷേധത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. സ്വകാര്യ സന്ദര്‍ഭങ്ങളെ കഥയുമായി കൂട്ടിയിണക്കാനോ കഥയിലേക്ക് പകര്‍ത്താനോ കഴിയില്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു.
സംവാദത്തിന് ശേഷം നടന്ന സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനവും ടി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications