കേരള പോലീസിലും ബീഫ് നിരോധനം? ബീഫിനെ പടിക്ക് പുറത്ത് നിര്‍ത്തി പോലീസിന്റെ ഭക്ഷണ മെനു!
കോഴിക്കോട്: മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നായ ബീഫിനെ പടിക്ക് പുറത്ത് നിര്‍ത്തി കേരള പോലീസ്. തൃശൂര്‍ പോലീസ് അക്കാഡമി ട്രെയിനി ബാച്ചിന് വേണ്ടി തയ്യാറാക്കിയ പുതിയ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്യാംപുകളില്‍ പുതിയ ബാച്ചിന് പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണ്. ഇവിടേക്കെല്ലാമുളള മെനുവാണ് തൃശൂര്‍ പോലീസ് അക്കാഡമി തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ ആഴ്ചയില്‍ രണ്ട് നേരം ഭക്ഷണത്തില്‍ ബീഫ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ മെനുവില്‍ നിന്നേ ബീഫ് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ചിക്കന്‍ കറി, മുട്ട, തുടങ്ങി സാമ്പാറും അവിയലും കഞ്ഞിയും വരെ പോലീസ് ഭക്ഷണ മെനുവില്‍ ഇടം പിടിച്ചപ്പോഴാണ് ബീഫിന് മാത്രം അയിത്തം.

എന്നാലിത് ബീഫ് നിരോധനം അല്ല എന്നാണ് പോലീസ് അധികൃതര്‍ വിശദീകരിക്കുന്നത്. ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ നിര്ദേശച്ചിട്ടില്ല. അതേസമയം ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് മെനുവില്‍ ബീഫ് ഒഴിവാക്കിയത് എന്നാണ് പോലീസ് വിശദീകരണം. പരിശീലനം നടക്കുന്ന ക്യാംപുകളില്‍ ഏതിലെങ്കിലും ബീഫ് ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ അതാത് ഭക്ഷണ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണെന്നും പോലീസ് പറയുന്നു.
തൃശൂര്‍ പോലീസ് അക്കാദമി നേരത്തെയും ബീഫിന്റെ പേരില്‍ വിവാദത്തിലായിട്ടുണ്ട്. ഐജി ആയിരുന്ന സുരേഷ് രാജ് പുരോഹിത് അക്കാഡമി കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് വിവാദമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. ബീഫ് നിരോധനം ബിജെപിയുടെ പ്രധാന അജണ്ടകളിലൊന്നാണ്. പശുവിനെ കൊല്ലുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം നിലവിലുണ്ട്. എന്നാല്‍ കേരളത്തിലില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications