കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിലും ബീഫ് നിരോധനം? ബീഫിനെ പടിക്ക് പുറത്ത് നിര്‍ത്തി പോലീസിന്റെ ഭക്ഷണ മെനു!

Google Oneindia Malayalam News

കോഴിക്കോട്: മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നായ ബീഫിനെ പടിക്ക് പുറത്ത് നിര്‍ത്തി കേരള പോലീസ്. തൃശൂര്‍ പോലീസ് അക്കാഡമി ട്രെയിനി ബാച്ചിന് വേണ്ടി തയ്യാറാക്കിയ പുതിയ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്യാംപുകളില്‍ പുതിയ ബാച്ചിന് പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണ്. ഇവിടേക്കെല്ലാമുളള മെനുവാണ് തൃശൂര്‍ പോലീസ് അക്കാഡമി തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ ആഴ്ചയില്‍ രണ്ട് നേരം ഭക്ഷണത്തില്‍ ബീഫ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ മെനുവില്‍ നിന്നേ ബീഫ് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ചിക്കന്‍ കറി, മുട്ട, തുടങ്ങി സാമ്പാറും അവിയലും കഞ്ഞിയും വരെ പോലീസ് ഭക്ഷണ മെനുവില്‍ ഇടം പിടിച്ചപ്പോഴാണ് ബീഫിന് മാത്രം അയിത്തം.

beef

എന്നാലിത് ബീഫ് നിരോധനം അല്ല എന്നാണ് പോലീസ് അധികൃതര്‍ വിശദീകരിക്കുന്നത്. ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ നിര്‍ദേശച്ചിട്ടില്ല. അതേസമയം ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് മെനുവില്‍ ബീഫ് ഒഴിവാക്കിയത് എന്നാണ് പോലീസ് വിശദീകരണം. പരിശീലനം നടക്കുന്ന ക്യാംപുകളില്‍ ഏതിലെങ്കിലും ബീഫ് ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ അതാത് ഭക്ഷണ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണെന്നും പോലീസ് പറയുന്നു.

തൃശൂര്‍ പോലീസ് അക്കാദമി നേരത്തെയും ബീഫിന്റെ പേരില്‍ വിവാദത്തിലായിട്ടുണ്ട്. ഐജി ആയിരുന്ന സുരേഷ് രാജ് പുരോഹിത് അക്കാഡമി കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് വിവാദമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. ബീഫ് നിരോധനം ബിജെപിയുടെ പ്രധാന അജണ്ടകളിലൊന്നാണ്. പശുവിനെ കൊല്ലുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം നിലവിലുണ്ട്. എന്നാല്‍ കേരളത്തിലില്ല.

English summary
Beef not included in Kerala police academy's food menu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X