കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ സമ്മേളനത്തിനെത്തിയ എംഎൽഎമാർക്ക് വ്യാഴാഴ്ച സ്പെഷ്യൽ വിഭവം; അതും ബീഫ് റോസ്റ്റ്, ഇത് കേരളം ഡാ!

ബോർഡ് കണ്ടതോടെ ഭക്ഷണ സ്വാതന്ത്ര്യത്തോടുള്ള കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു എംഎൽഎമാരുടെ പ്രഭാത ഭക്ഷണം. കാന്റീനിലൊരുക്കിയ ബീഫ് മത്സരിച്ചാണ് എംഎൽഎമാർ സഭയിൽ കയറിയത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കന്നുകാലി വധ നിരോധനം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നിയമസഭ സമ്മേളനത്തിനെതിയ സമാജികരെ വരവേറ്റത് സ്പെഷ്യൽ ബാഫ് റോസ്റ്റ്. എംഎൽഎ ഹോസ്റ്റലിലെ കാന്റീനിലാണ് ഇന്ന്ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുമെന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്. സർക്കാരും പ്രതിപക്ഷവും ഒറ്റകെട്ടായി കേന്ദ്ര സർക്കാറിനെതിരെ പോരാടുമ്പോൾ കാന്റീൻ ജീവനക്കാരും അവർക്കൊപ്പം നിന്നു.

ബോർഡ് കണ്ടതോടെ ഭക്ഷണ സ്വാതന്ത്ര്യത്തോടുള്ള കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു എംഎൽഎമാരുടെ പ്രഭാത ഭക്ഷണം. കാന്റീനിലൊരുക്കിയ ബീഫ് മത്സരിച്ചാണ് എംഎൽഎമാർ സഭയിൽ കയറിയത്. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം നടന്നത്. തുടർന്ന് വോട്ടെടുപ്പ് ഇല്ലാതെ തന്നെ കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത്.

Beef

ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണ പരിഷ്ക്കാര ചെയർമാൻ വിഎസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു. വൻകിട കയറ്റുമതി, ഇറക്കുമതി കമ്പനികൾക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. ഒരു വർഷം പതിനഞ്ച് ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റ് സംസ്ഥാനത്തെ കന്നുകാലികളാണ് വർഷം തോറും കേരളത്തിലേക്ക് വരുന്നത്. വിജ്ഞാപനം വന്നതോടെ ഇത് തടയപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ‍ഞ്ഞു.

എന്നാൽ പ്രത്യേക നിയമസഭ സമ്മേളനം കേന്ദ്ര വിരുദ്ധ പ്രചാരങ്ങൾക്ക് വേണ്ടി മാത്ര മുള്ളതാണെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ പറഞ്ഞു. സഭയില്‍ ഈ നിലപാടിന് എതിരായി സംസാരിക്കാന്‍ താനൊരാള്‍ മാത്രമാണ് ഉളളതെന്നും അതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്നും പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗിച്ച് തുടങ്ങിയത്. കൃഷിക്കാരെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് സര്‍ക്കാര്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കൃഷിക്കാരന്റെ നിലനില്‍പ്പിന് കന്നുകാലി സമ്പത്ത് ആവശ്യമാണ്. കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാലുമാസമായി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പറഞ്ഞിരുന്നു. അതിന് ഇനിയും സമയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
Special Legislative Assembly; Majority MLAs ate beef for breakfast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X